Variety Course | 'പോണോഗ്രാഫി' കോഴ്സ് വാഗ്ദാനം ചെയ്ത് ഒരു കോളജ്! ക്ലാസിൽ വിദ്യാർഥികളും അധ്യാപകരും ഒരുമിച്ച് അശ്ലീല സിനിമകൾ കാണും

 


വാഷിംഗ്ടൺ:(www.kvartha.com) അമേരികയിലെ ഒരു കോളജ് വിദ്യാർഥികൾക്ക് 'ഹാർഡ്‌കോർ പോണോഗ്രഫി' എന്ന കോഴ്‌സ് പഠിക്കാൻ അവസരം നൽകുന്നു. ഡെയ്‌ലി സ്റ്റാർ റിപോർട് അനുസരിച്ച്, യുഎസിലെ സാൾട് ലേക് നഗരത്തിലുള്ള വെസ്റ്റ്മിൻസ്റ്റർ കോളജ് ആദ്യമായി ഈ കോഴ്‌സ് നടത്തുന്നു. കോഴ്‌സ് സമയത്ത്, വിദ്യാർഥികൾ അവരുടെ അധ്യാപകർക്കൊപ്പം ഒരുമിച്ച് ഇരുന്ന് അശ്ലീല സിനിമകൾ കാണാനും കോഴ്സ് അവസരമൊരുക്കുന്നതായി മാധ്യമങ്ങൾ റിപോർട് ചെയ്തു.
                        
Variety Course | 'പോണോഗ്രാഫി' കോഴ്സ് വാഗ്ദാനം ചെയ്ത് ഒരു കോളജ്! ക്ലാസിൽ വിദ്യാർഥികളും അധ്യാപകരും ഒരുമിച്ച് അശ്ലീല സിനിമകൾ കാണും

'ഫിലിം 3000' പ്രോഗ്രാമിന് കീഴിൽ വരുന്ന ഈ കോഴ്‌സിന് മൂന്ന് ക്രെഡിറ്റുകൾ ഉണ്ട്. കോഴ്‌സിന്റെ ഭാഗമായി, വിദ്യാർഥികൾ അശ്ലീല സിനിമകൾ കാണുകയും വംശം, വർഗം, ലിംഗഭേദം എന്നിവയിലെ ലൈംഗികതയെക്കുറിച്ച് ചർച ചെയ്യുകയും ചെയ്യുമെന്ന് കോളജ് വെബ്‌സൈറ്റ് പറയുന്നു. വിവാദമായതോടെ കോഴ്‌സിന്റെ പരാമർശം വെബ്‌സൈറ്റിന്റെ ലിസ്റ്റിംഗിൽ നിന്ന് പിൻവലിച്ചെങ്കിലും കോഴ്‌സ് പിൻവലിച്ചിട്ടില്ലെന്ന് യുഎസ് മാധ്യമങ്ങൾ റിപോർട് ചെയ്തു.

അശ്ലീലത്തെക്കുറിച്ചുള്ള കോഴ്‌സ് സാമൂഹിക പ്രശ്നങ്ങൾ വിശകലനം ചെയ്യാനുള്ള അവസരമാണെന്നാണ് അധികൃതരുടെ നിലപാട്. ഈ കോഴ്‌സുകളുടെ വിവരണങ്ങൾ, ചിലരെ ഭയപ്പെടുത്തുന്നുണ്ടെങ്കിലും, വിവാദ വിഷയങ്ങളെക്കുറിച്ച് ഗൗരവമായ അന്വേഷണത്തിൽ ഏർപെടാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് തീരുമാനിക്കാൻ വിദ്യാർഥികളെ സഹായിക്കുന്നുവെന്ന് കോളജ് വക്താവിനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപോർട് ചെയ്തു.

എന്നിരുന്നാലും, ഒരു ക്ലാസിൽ ഒരുമിച്ച് അശ്ലീലം കാണുന്നത് 'തികച്ചും വെറുപ്പുളവാക്കുന്നതാണ്' എന്ന് ആരോപിച്ച് കോളജ് അധികൃതർ ചില കോണുകളിൽ നിന്ന് വിമർശനം നേരിട്ടിട്ടുണ്ട്. 2022-2023 അധ്യയന വർഷത്തിലാണ് പോൺ ക്ലാസ് വാഗ്ദാനം ചെയ്യുന്നത്.

K eywords:  News, World, International, Top-Headlines, America, Washington, College, Education, Students, Variety Course, US college offers variety course.
< !- START disable copy paste --> < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia