ന്യൂഡെല്‍ഹി: (www.kvartha.com) യുപിഐ സെര്‍വര്‍ പ്രവര്‍ത്തനരഹിതമായി. ഇതോടെ പേയ്മെന്റുകള്‍ നടത്താന്‍ കഴിയുന്നില്ലെന്ന പരാതികളുമായി ഉപയോക്താക്കള്‍ ട്വിറ്ററില്‍ നിറഞ്ഞു. ഒരു മണിക്കൂറിലേറെ പ്രവര്‍ത്തനരഹിതമായിരുന്ന യൂനിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) സെര്‍വര്‍ ഒടുവില്‍ പുനഃസ്ഥാപിച്ചു. താല്‍കാലിക തടസം രാജ്യത്തുടനീളമുള്ള പേയ്മെന്റുകള്‍ക്ക് തടസമുണ്ടാക്കി.
ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ പ്രധാന യുപിഐ ആപുകള്‍ വഴിയുള്ള ഇടപാടുകള്‍ പ്രോസസ് ചെയ്യുന്നില്ലെന്ന പരാതിയുമായി ഉപയോക്താക്കള്‍ ട്വിറ്ററില്‍ എത്തിയിരുന്നു. നീണ്ട പ്രോസസിംഗ് സമയത്തിന് ശേഷം പരാജയപ്പെട്ട പേയ്മെന്റുകളെ കുറിച്ച് ഉപയോക്താക്കളെ അറിയിച്ചു.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് യുപിഐ സെര്‍വര്‍ തകരാറിലാകുന്നത്. അവസാനമായി ജനുവരി ഒമ്പതിനായിരുന്നു തകരാര്‍ സംഭവിച്ചത്. എന്‍പിസിഐ തകരാര്‍ സംബന്ധിച്ച് ഇതുവരെ ഔപചാരിക ട്വീറ്റോ പ്രസ്താവനയോ പുറപ്പെടുവിച്ചിട്ടില്ല.
നാഷനല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ (NPCI) തത്സമയ പേയ്മെന്റ് സംവിധാനമായ യുപിഐ, ഇന്‍ഡ്യയുടെ റീടെയില്‍ ഇടപാടുകളുടെ 60 ശതമാനത്തിലധികം വരും.
പേയ്മെന്റ് സിസ്റ്റം വലിയ അളവിലുള്ള ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നു, അവയില്‍ ഭൂരിഭാഗവും കുറഞ്ഞ മൂല്യമുള്ള ഇടപാടുകളാണ്. 100 രൂപയില്‍ താഴെയുള്ള ഇടപാടുകളാണ് യുപിഐ വോളിയത്തിന്റെ 75 ശതമാനവും.
Keywords: UPI server restored after temporary outage, New Delhi, News, Technology, Business, Twitter, National.