Arrest | യുപി തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിൽ നിന്ന് രാജിവെച്ച സ്വാമി പ്രസാദ് മൗര്യയ്ക്ക് കുരുക്ക്; തൊഴില്‍ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ പേഴ്സണല്‍ സെക്രടറിയും കൂട്ടാളികളും അറസ്റ്റിൽ

 


ലക്‌നൗ: (www.kvartha.com) യുപി മുന്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ പേഴ്സണല്‍ സെക്രടറിയും നാല് കൂട്ടാളികളും തൊഴില്‍ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്. ഇതോടെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സമാജ് വാദി പാര്‍ടിയില്‍ ചേര്‍ന്ന സ്വാമി പ്രസാദ് മൗര്യ പ്രതിസന്ധിയിലായെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. കേസില്‍ മൗര്യയെയും ചോദ്യം ചെയ്‌തേക്കാമെന്ന റിപോര്‍ടുകളും ദേശീയമാധ്യമങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
 
Arrest | യുപി തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിൽ നിന്ന് രാജിവെച്ച സ്വാമി പ്രസാദ് മൗര്യയ്ക്ക് കുരുക്ക്; തൊഴില്‍ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ പേഴ്സണല്‍ സെക്രടറിയും കൂട്ടാളികളും അറസ്റ്റിൽ


പ്രൈവറ്റ് സെക്രടറി അര്‍മാന്‍ ഖാനെയും ഇയാളുടെ നാല് കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. ലക്‌നൗവില്‍ നിന്നാണ് എടിഎസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ഏഴ് മൊബൈല്‍ ഫോണുകള്‍, ഒപ്പിട്ട 57 ചെകുകള്‍, അഞ്ച് വ്യാജ ഐഡി കാര്‍ഡുകള്‍, 22 വ്യാജ അപോയിന്റ്‌മെന്റ് ലെറ്ററുകള്‍, ലക്നൗ സെക്രടേറിയറ്റ് പ്രവേശന പാസ്, 14 പേരുടെ മാര്‍ക് ഷീറ്റുകള്‍, സര്‍ടിഫികറ്റുകള്‍, ഒരു എസ്യുവി എന്നിവ അന്വേഷണ സംഘം കണ്ടെടുത്തു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

യുപി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എസ്പിയില്‍ ചേര്‍ന്ന് സ്വാമി പ്രസാദ് മൗര്യ ബിജെപിക്ക് വലിയ തിരിച്ചടി നല്‍കിയിരുന്നു. യുപിയിലെ പിന്നാക്ക ജാതിക്കാരുടെ വലിയ നേതാക്കളിലൊരാളായ മൗര്യ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്നും അവര്‍ വീണ്ടും അധികാരത്തില്‍ വരില്ലെന്നും അവകാശപ്പെട്ടിരുന്നു.

പക്ഷെ, മൗര്യ തന്നെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, അദ്ദേഹം പദ്രൗണ സീറ്റില്‍ നിന്ന് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു, ഇത്തവണ അദ്ദേഹം ഫാസില്‍ നഗറില്‍ നിന്നാണ് മത്സരിച്ചത്. ബിജെപിയില്‍ ചേരുന്നതിന് മുമ്പ് ബിഎസ്പി നേതാവായിരുന്നു മൗര്യ.

Keywords:  BJP,India,National,News,Politics,Arrest,Case, UP STF arrests Swami Prasad Maurya's personal secretry 4-others for fraud on the pretext of getting people jobs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia