Follow KVARTHA on Google news Follow Us!
ad

Offensive Remark | ഭഗവാന്‍ ശ്രീരാമനെ സാമൂഹിക മാധ്യമങ്ങളില്‍ അപമാനിച്ചതായി ആരോപണം; വനിതാ പ്രൊഫസറെ സര്‍വകലാശാല ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

University Sacks Professor For Alleged Offensive Remark Against Lord Ram#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചണ്ഡീഗഢ്: (www.kvartha.com) ഹിന്ദു ദൈവം ഭഗവാന്‍ ശ്രീരാമനെ സാമൂഹിക മാധ്യമങ്ങളില്‍ അപമാനിച്ചതായി ആരോപിച്ച് വനിതാ പ്രൊഫസറെ സര്‍വകലാശാല ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ലവ്ലി പ്രൊഫഷനല്‍ യൂനിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഗുര്‍സംഗ് പ്രീത് കൗറിനെയാണ് പിരിച്ചുവിട്ടത്. 

News,National,India,Allegation,Teacher,Local-News, Protest, University Sacks Professor For Alleged Offensive Remark Against Lord Ram


'ഞങ്ങളുടെ ഫാകല്‍റ്റി അംഗങ്ങളില്‍ ഒരാള്‍ ശ്രീരാമനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. സര്‍വകലാശാലയ്ക്ക് അതില്‍ യാതൊരു പങ്കുമില്ല. സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ച അപകീര്‍ത്തികരമായ വീഡിയോ ചില ആളുകളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതായി മനസിലാക്കുന്നു. മതേതര നിലപാടുകളാണ് യൂനിവേഴ്സിറ്റി ഉയര്‍ത്തിപ്പിടിക്കുന്നത്. എല്ലാ മത വിശ്വാസങ്ങളേയും സര്‍വകലാശാല തുല്യമായി അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. സംഭവിച്ച കാര്യങ്ങളില്‍ സര്‍വകലാശാല ഖേദിക്കുന്നു. അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പ്രൊഫസറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു'- സര്‍വാകലാശാല വ്യക്തമാക്കി.

ശ്രീരാമനെതിരെ ഇവര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നുവെന്നാണ് വിവരം. രാമന്‍ നല്ല വ്യക്തിത്വത്തിന് ഉടമയല്ലെന്നും കൗശലക്കാരനാണെന്നും രാവണന്‍ പക്ഷേ നല്ല വ്യക്തിയാണ് എന്നുമായിരുന്നു ഇവരുടെ പരാമര്‍ശമെന്നാണ് ആരോപണം. പിന്നാലെ പ്രൊഫസര്‍ക്കെതിരെ വലിയ രീതിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. 

Keywords: News,National,India,Allegation,Teacher,Local-News, Protest, University Sacks Professor For Alleged Offensive Remark Against Lord Ram

Post a Comment