Higher Study | 'ബിരുദങ്ങള്‍ക്ക് അംഗീകാരമില്ല'; വിദ്യാര്‍ഥികള്‍ക്ക് പാകിസ്താനില്‍ ഉപരിപഠനം നിരോധിച്ച് ഇന്‍ഡ്യ
Apr 23, 2022, 13:00 IST
ന്യൂഡെല്‍ഹി: (www.kvartha.com) വിദ്യാര്‍ഥികള്‍ക്ക് പാകിസ്താനില്‍ ഉപരിപഠനം നിരോധിച്ച് ഇന്‍ഡ്യ. ബിരുദം അടക്കമുള്ള ഉപരിപഠനത്തിന് പാകിസ്താനില്‍ പോകരുതെന്ന് വിദ്യാര്‍ഥികളോട് കേന്ദ്ര സര്‍കാര്‍ നിര്‍ദേശിച്ചു. പാകിസ്താനില്‍ നിന്നും കരസ്ഥമാക്കുന്ന ബിരുദങ്ങള്‍ക്ക് ഇന്‍ഡ്യയില്‍ അംഗീകാരമില്ലന്നും അധികൃതര്‍ വ്യക്തമാക്കി.
പാകിസ്താനിലെ ഏതെങ്കിലും ബിരുദ കോളജിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പ്രവേശനം ആഗ്രഹിക്കുന്ന ഏതൊരു ഇന്‍ഡ്യന്‍ പൗരനും ഇന്‍ഡ്യയിലെ വിദേശ പൗരനും പാകിസ്താനില്‍ നിന്ന് നേടിയ വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ജോലിയോ ഉപരിപഠനമോ തേടുന്നതിന് യോഗ്യനല്ലെന്ന് കേന്ദ്രം പുറത്തിറക്കിയ റിപോര്‍ടില്‍ പറയുന്നു. യുജിസിയും എഐസിടിഇയുമാണ് വിലക്കി കൊണ്ടുള്ള നിര്‍ദേശം പുറപ്പെടുവിച്ചത്.
എന്നാല്‍ പാകിസ്താനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഇത് ബാധകമല്ലെന്നാണ് വിവരം. പാകിസ്താനില്‍ ഉന്നത ബിരുദം നേടുകയും പിന്നീട് ഇന്‍ഡ്യ പൗരത്വം നല്‍കുകയും ചെയ്ത കുടിയേറ്റക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി ലഭിച്ചതിന് ശേഷം ഇന്‍ഡ്യയില്‍ ജോലി തേടാന്‍ അര്‍ഹതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.