Follow KVARTHA on Google news Follow Us!
ad

UAE Satellite | ചരിത്ര നിമിഷത്തിലേക്ക്; യുഎഇ നിർമിത ഉപഗ്രഹമായ എംബിഇസെഡ് സാറ്റിന്റെ വിക്ഷേപണം 2023 അവസാനത്തോടെ

UAE-made MBZ-SAT to be launched in late 2023, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com) യുഎഇ നിർമിത ഉപഗ്രഹമായ എംബിഇസെഡ് സാറ്റിന്റെ വിക്ഷേപണം 2023 അവസാനത്തോടെ. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിൽ (എംബിആർഎസ്സി) നിർമാണം പുരോഗമിക്കുന്ന ഉപഗ്രഹം ഉയർന്ന നിലവാരത്തിലുള്ള സാറ്റ്ലൈറ്റ് ചിത്രങ്ങളാണ് ലഭ്യമാക്കുക. യുഎഇയുടെ ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വലിയ കുതിപ്പായിരിക്കും ഇത് നടത്തുകയെന്ന് എംബിആർഎസ്സി ഡയറക്ടർ ജനറൽ സാലിം ഹുമൈദ് അൽ മുർറി പറഞ്ഞു.
               
News, World, UAE, Gulf, Dubai, Top-Headlines, Technology, South Korea, MBZ-SAT, UAE-made MBZ-SAT, UAE Satellite, Reported By Qasim Udumbuthala, UAE-made MBZ-SAT to be launched in late 2023.

ഖലീഫ സാറ്റിനു ശേഷം യുഎഇ എൻജിനീയർമാരുടെ നേതൃത്വത്തിൽ നടക്കുന്ന വലിയ പദ്ധതിയാണിത്. 17 വർഷം മുമ്പ് വിദഗ്ധ പരിശീലനത്തിനായി സ്വദേശി എൻജിനീയർമാരുടെ സംഘത്തെ ദക്ഷിണ കൊറിയയിലേക്ക് യുഎഇ അയച്ചിരുന്നു. തിരിച്ചെത്തിയ പ്രസ്തുത സംഘത്തിന്റെ നേതൃത്വത്തിലാണ് യുഎഇയുടെ സ്വന്തം ഉപഗ്രഹ നിർമാണം പുരോഗമിക്കുന്നത്.

ദേശീയ - അന്തർദേശീയ സഹകരണത്തോടെ ബഹിരാകാശ വ്യവസായ കേന്ദ്രത്തിന്റെ രൂപവൽക്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ത്വരിതഗതിയിൽ നടന്നു വരുന്നു. ഈ മേഖലയിലേക്ക് കൂടുതൽ സ്വദേശി പ്രൊഫഷനലുകളാണ് കടന്നുവരുന്നത്. യുഎഇയുടെ പ്രഥമ ബഹിരാകാശ പര്യവേക്ഷകൻ മേജർ ഹസ അലി അബ്ദാൻ അൽ-മൻസൂരിയടക്കമുള്ളവർ സ്വദേശി യുവതക്ക് നൽകുന്ന പ്രചോദനവും സഹകരണവും മികവുറ്റതാണെന്നും അൽ-മുർറി പറഞ്ഞു.

Keywords: News, World, UAE, Gulf, Dubai, Top-Headlines, Technology, South Korea, MBZ-SAT, UAE-made MBZ-SAT, UAE Satellite, Reported By Qasim Udumbuthala, UAE-made MBZ-SAT to be launched in late 2023.
< !- START disable copy paste -->

Post a Comment