Ajman Traffic | പരമാവധി വേഗപരിധി കഴിഞ്ഞാല്‍ പിഴയും ബ്ലാക് പോയിന്റുകളും; മുന്നറിയിപ്പുമായി അജ്മാന്‍ പൊലീസ്

 


അജ്മാന്‍: (www.kvartha.com) അജ്മാനില്‍ വാഹനങ്ങളില്‍ പരമാവധി വേഗപരിധി കഴിഞ്ഞാല്‍ പിഴയും ബ്ലാക് പോയിന്റുകളും. ഇനി വേഗത കുറച്ചില്ലെങ്കില്‍ പിടിവീഴും. അമിതവേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി അജ്മാന്‍ പൊലീസ് രംഗത്തെത്തി.

പരമാവധി വേഗപരിധിയായ മണിക്കൂറില്‍ 60 കിലോമീറ്ററിന് മുകളില്‍ വാഹനമോടിക്കുന്നവര്‍ക്ക് 1,500 ദിര്‍ഹം പിഴയും ആറ് ബ്ലാക് പോയിന്റുകളുമാണ് ശിക്ഷയായി ലഭിക്കുക. നിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങള്‍ 15 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും അജ്മാന്‍ പൊലീസ് അറിയിച്ചു. 

ഇഫ്താറിനും തറാവീഹ് നമസ്‌കാരത്തിനും മുമ്പുള്ള അമിതവേഗമാണ് വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നെന്ന് അധികൃതര്‍ ചൂണ്ടികാണിക്കുന്നു. റാസല്‍ഖൈമ ട്രാഫിക് വിഭാഗത്തിന്റെ മുന്‍വര്‍ഷത്തെ കണക്ക് പ്രകാരം അമിതവേഗവും ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതും ഇഫ്താര്‍ സമയത്തിന് മുമ്പ് റെഡ് ലൈറ്റ് മറികടക്കുന്നതുമാണ് അപകടങ്ങളുടെ പ്രാഥമിക കാരണം. ഇക്കാര്യങ്ങള്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 

Ajman Traffic | പരമാവധി വേഗപരിധി കഴിഞ്ഞാല്‍ പിഴയും ബ്ലാക് പോയിന്റുകളും; മുന്നറിയിപ്പുമായി അജ്മാന്‍ പൊലീസ്


വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മറ്റ് എമിറേറ്റുകളിലെയും അധികൃതര്‍ വാഹനമോടിക്കുന്നവരോട് പ്രത്യേകിച്ച് റമദാനില്‍ വേഗപരിധി പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

Keywords:  News, World, international, Ajman, UAE, Police, Traffic, Warning, Fine, Punishment, Ramadan, UAE: Dh1,500 fine, 6 black points for exceeding maximum speed limit
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia