Follow KVARTHA on Google news Follow Us!
ad

Hijab Ban | ഹിജാബിന് അനുമതിയില്ല; കർണാടകയിൽ സമരം ചെയ്യുന്ന വിദ്യാർഥിനികൾ പരീക്ഷയെഴുതാതെ മടങ്ങി; തെറ്റായ സംഭവമെന്ന് മുഖ്യമന്ത്രി

Two Karnataka girls who challenged hijab ban return without taking exam#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kvartha.com) ഹിജാബ് ധരിച്ച് പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകാത്തതിനെ തുടർന്ന് രണ്ട് വിദ്യാർഥിനികൾ രണ്ടാം വർഷ പ്രീ-യൂനിവേഴ്സിറ്റി കോളജ് (പിയുസി) പരീക്ഷയെഴുതാതെ മടങ്ങി. ഉഡുപി ഗവ. പിയു കോളജിൽ ഹിജാബിനായി സമരം ചെയ്ത എട്ട് വിദ്യാർഥിനികളിൽ പെട്ട ആലിയ അസ്സാദി, രേഷാം എന്നിവർക്കാണ് പരീക്ഷയെഴുതാതെ മടങ്ങേണ്ടി വന്നത്. വെള്ളിയാഴ്ച പരീക്ഷ ആരംഭിച്ച കൊമേഴ്‌സ് സ്ട്രീമിൽ നിന്നുള്ളവരാണ് ഇവർ. സമരം ചെയ്യുന്ന മറ്റുള്ളവർ സയൻസ് സ്ട്രീമിൽ നിന്നുള്ളവരാണ്. ഇവരുടെ പരീക്ഷ ശനിയാഴ്ചയാണ്.
  
Mangalore, Karnataka, News, Top-Headlines, Hijab, Controversy, Students, Examination, Ban,Udupi, Chief Minister, Minister, Education, Court, Supreme Court, Two Karnataka girls who challenged hijab ban return without taking exam.

അതേസമയം തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നും ഇതൊരു തെറ്റായ സംഭവമാണെന്നും വിദ്യാഭ്യാസ മന്ത്രി അത് പരിശോധിക്കുമെന്നും വാർത്തയോട് പ്രതികരിച്ചുകൊണ്ട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. രണ്ട് വിദ്യാർഥികൾക്കും പരീക്ഷ എഴുതാൻ ഒരവസരം കൂടി നൽകുമോ എന്ന ചോദ്യത്തിന്, വിദ്യാഭ്യാസ മന്ത്രി ഇക്കാര്യത്തിൽ എന്ത് പറഞ്ഞാലും അത് സർകാർ നിലപാടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഡിസംബറിൽ ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിക്കുന്നതിൽ നിന്ന് എട്ട് മുസ്ലീം വിദ്യാർഥിനികളെ തടഞ്ഞിരുന്നു. ജനുവരി ഒന്നിന്, കോളേജ് ഡെവലപ്‌മെന്റ് കൗൺസിൽ (സിഡിസി) ക്യാംപസിനുള്ളിൽ ഹിജാബ് നിരോധിച്ചുകൊണ്ട് ഉത്തരവ് പാസാക്കി. ഇതോടെ എട്ട് വിദ്യാർഥിനികൾ ദിവസങ്ങളോളം ക്ലാസിന് പുറത്ത് ഇരുന്ന് പ്രതിഷേധിച്ചു.

ഹിജാബ് ധരിച്ച് ഒരിക്കലും ക്ലാസ് മുറികളിൽ പ്രവേശിപ്പിക്കില്ലെന്നാണ് കോളജ് അധികൃതരുടെ നിലപാട്. ഫെബ്രുവരിയോടെ, വിവാദം സംസ്ഥാനത്തുടനീളം വ്യാപിച്ചപ്പോൾ, ചില വിദ്യാർഥികൾ കാവി ഷോളുകൾ ധരിച്ച് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ഫെബ്രുവരി മൂന്നിന്, ഉഡുപിയിലെ കുന്ദാപുരയിൽ ഏകദേശം 25 ഹിജാബ് ധരിച്ച വിദ്യാർഥിനികളെ ഗവ. പിയു കോളജ് പ്രിൻസിപൽ ഗേറ്റടച്ച് പ്രവേശനം നിഷേധിക്കുന്നതിന്റെ വീഡിയോ ഏറെ ചർചയായി.

അതിനിടെ സമത്വം, അഖണ്ഡത, ക്രമസമാധാനം എന്നിവയെ ബാധിക്കുന്ന വിധത്തിലുള്ള മതപരമായ വേഷമോ ചിഹ്നമോ ധരിച്ച് വിദ്യാര്‍ഥിനികള്‍ വിദ്യാലയങ്ങളില്‍ പ്രവേശിക്കരുതെന്ന് ഈ വര്‍ഷം ഫെബ്രുവരി അഞ്ചിന് കര്‍ണാടക സര്‍കാര്‍ ഉത്തരവിട്ടു. ഇതിന്റെ പശ്ചാത്തലത്തിൽ ഹിജാബ് നിരോധനത്തിന് എതിരെ പെൺകുട്ടികൾ നൽകിയ ഹർജിയിൽ മാർച് 15 ന്, ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ഹർജി തള്ളി 129 പേജുള്ള വിധി പുറപ്പെടുവിച്ചു, അതിൽ ഹിജാബ് അത്യാവശ്യ മതപരമായ ആചാരമല്ല എന്ന് കോടതി വിധിച്ചു. ഇതിനെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചു. കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണയിലാണ്.

ഹിജാബ് വിരുദ്ധ സമരത്തിന് പിന്നാലെ ഹലാൽ മാംസം നിരോധിക്കുക, ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി തടയുക, മുസ്ലീങ്ങളെ ക്ഷേത്ര മേളകളിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുക, ഹിന്ദു സമൂഹം മുസ്ലീങ്ങളുമായി കച്ചവടം ചെയ്യുന്നത് നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഹിന്ദുത്വ സംഘടനകൾ ഇതിനോടകം സംസ്ഥാനത്ത് വിവാദം സൃഷ്ടിക്കുകയാണ്. വരും ദിവസങ്ങളിൽ കോളജുകളിൽ മാത്രമല്ല, എല്ലാ പൊതു ഇടങ്ങളിലും ഹിജാബ് നിരോധിക്കാനുള്ള സാധ്യതയുണ്ടെന്ന് ബിജെപിയുടെ ഒബിസി സെലിന്റെ ദേശീയ ട്രഷറർ യശ്പാൽ സുവർണയെ ഉദ്ധരിച്ച് ഹിന്ദുസ്താൻ ടൈംസ് റിപോർട് ചെയ്തു. ഉഡുപി ഗവ. ഗേൾസ് പിയു കോളജിലെ, കോളജ് ഡെവലപ്‌മെന്റ് കമിറ്റി (സിഡിസി) വൈസ് ചെയർമാൻ കൂടിയാണ് സുവർണ.

Keywords: Mangalore, Karnataka, News, Top-Headlines, Hijab, Controversy, Students, Examination, Ban,Udupi, Chief Minister, Minister, Education, Court, Supreme Court, Two Karnataka girls who challenged hijab ban return without taking exam.
< !- START disable copy paste -->

Post a Comment