ചെന്നൈ: (www.kvartha.com 16.04.2022) മധുരയിലെ മീനാക്ഷി സുന്ദരേശ്വരര്‍ ക്ഷേത്രത്തില്‍ ചടങ്ങിനിടെ അപകടം. ക്ഷേത്രത്തിലെ ചിത്തിര ഉത്സവ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 10 പേര്‍ക്ക് പരിക്കേറ്റു.
പുലര്‍ചെയാണ് അപകടം നടന്നത്. ആറാട്ട് ചടങ്ങിന് ശേഷം വൈഗ നദിക്കരയില്‍ നിന്ന് ആളുകള്‍ മടങ്ങുമ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ദിവസം നടന്ന മീനാക്ഷി തിരുക്കല്യാണത്തിനും ശനിയാഴ്ചത്തെ ആറാട്ട് ചടങ്ങിനും ലക്ഷക്കണക്കിന് ഭക്തരാണ് എത്തിയത്.
ഉത്സവത്തിനിടെ ജീവന്‍ നഷ്ടമായവര്‍ക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരിക്കുകള്‍ സംഭവിച്ച ഏഴ് പേര്‍ക്ക് ഒരു ലക്ഷം രൂപ വീതവും അനുവദിച്ചു.
മധുര ചിത്തിര ഉത്സവത്തിന്റെ പ്രധാനപ്പെട്ട ചടങ്ങാണ് കല്ലഴഗറുടെ വൈഗ നദീ പ്രവേശം. ഇതിന് സാക്ഷ്യം വഹിക്കാന്‍ നിരവധി പേരാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്.
Keywords: News, National, India, Chennai, Tamilnadu, Temple, Festival, Death, Accident, Obituary, CM, Chief Minister, Compensation, Injured, Two Dead, 8 Injured in Stampede at Temple Event in Madurai#WATCH | Tamil Nadu: A huge crowd of devotees witness the entry of Lord Kallazhagar into the Vaigai River, for the unity & amity of the Saiva-Vaishnava, as part of the #MaduraiChithiraiFestival2022 festival, in Madurai pic.twitter.com/9zDL92LaOD
— ANI (@ANI) April 16, 2022