Follow KVARTHA on Google news Follow Us!
ad

ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് പോയ സൈനിക വാഹനം അപകടത്തില്‍പെട്ടു; 2 സൈനികര്‍ മരിച്ചു, 4 പേര്‍ക്ക് പരിക്ക്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Injured,Dead,Army,Media,Report,National,
ഷോപിയാന്‍: (www.kvartha.com 14.04.2022)  സൈനിക വാഹനം അപകടത്തില്‍പെട്ട് രണ്ട് പട്ടാളക്കാര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹവല്‍ദാര്‍ റാം അവതാര്‍, ശിപായി പവന്‍ ഗൗതം എന്നിവരാണ് മരിച്ചതെന്നും പരിക്കേറ്റവരെ 92 ബേസ് ആര്‍മി ആശുപത്രിയിലേക്ക് മാറ്റിയതായും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി ജിഎന്‍എസ് റിപോര്‍ട് ചെയ്തു.

ഷോപിയാനിലെ ബാഡിഗാം പ്രദേശത്തെ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് പോയ സൈനിക വാഹനം തെക്കന്‍ കശ്മീരിലെ കനിപോര ഗ്രാമത്തിന് സമീപം മറിയുകയായിരുന്നു. 

Two Army soldiers killed, 4 injured as cab on way to Shopian encounter site overturns, New Delhi, News, Injured, Dead, Army, Media, Report, National


44 ആര്‍ആര്‍ ചൗഗാം കാംപില്‍ നിന്നുള്ള സൈനികരെ കയറ്റിയ വാഹനത്തിന് സാങ്കേതിക തകരാര്‍ സംഭവിക്കുകയും ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. ഇതോടെ റോഡില്‍ നിന്ന് തെന്നിമാറിയ വാഹനം മറിയുകയായിരുന്നുവെന്ന് പൊലീസ് വക്താവ് പറഞ്ഞു.

Keywords: Two Army soldiers killed, 4 injured as cab on way to Shopian encounter site overturns, New Delhi, News, Injured, Dead, Army, Media, Report, National.

Post a Comment