Tourists Visa | ചൈനീസ് പൗരന്മാര്‍ക്കുള്ള ടൂറിസ്റ്റ് വിസ ഇന്‍ഡ്യ താല്‍കാലികമായി നിര്‍ത്തിവച്ചു; വിദേശ യാത്രക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഐഎടിഎ

 


ന്യൂഡെല്‍ഹി: (www.kvartha.com) ചൈനീസ് പൗരന്മാര്‍ക്കുള്ള ടൂറിസ്റ്റ് വിസ ഇന്‍ഡ്യ താല്‍കാലികമായി നിര്‍ത്തിവച്ചു. വിദേശ യാത്രക്കാര്‍ക്കായി ഐഎടിഎ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തു.


Tourists Visa | ചൈനീസ് പൗരന്മാര്‍ക്കുള്ള ടൂറിസ്റ്റ് വിസ ഇന്‍ഡ്യ താല്‍കാലികമായി നിര്‍ത്തിവച്ചു; വിദേശ യാത്രക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഐഎടിഎ

അതിനിടെ 2020-ല്‍ കോവിഡ്-19 പാന്‍ഡെമികിന് ശേഷം ഇന്‍ഡ്യയിലേക്ക് മടങ്ങേണ്ടി വന്ന ചൈനീസ് സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളുടെ ഭാവിയെ കുറിച്ച് ഇന്‍ഡ്യ ആശങ്ക അറിയിച്ചു. കുട്ടികള്‍ക്ക് ഇപ്പോള്‍ ഫിസികല്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയില്ല. എന്നാല്‍ ഈ വിദ്യാര്‍ഥികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാന്‍ ബെയ്ജിംഗ് ഇതുവരെ തയാറായിട്ടിമില്ല. ഇതാണ് ഇന്‍ഡ്യയുടെ ആശങ്കയ്ക്ക് കാരണം.

ഇന്‍ഡ്യയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ള യാത്രക്കാര്‍: ഭൂടാന്‍, മാലിദ്വീപ്, നേപാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍. ഇന്‍ഡ്യ നല്‍കിയ റസിഡന്‍സ് പെര്‍മിറ്റുള്ള യാത്രക്കാര്‍, ഇന്‍ഡ്യ നല്‍കിയ വിസയോ ഇ-വിസയോ ഉള്ള യാത്രക്കാര്‍, ഇന്‍ഡ്യയിലെ ഒരു വിദേശ പൗരന്‍ (OCI) കാര്‍ഡോ ബുക് ലെറ്റോ ഉള്ള യാത്രക്കാര്‍, ഇന്‍ഡ്യന്‍ വംശജരുടെ (PIO) കാര്‍ഡുള്ള യാത്രക്കാര്‍, നയതന്ത്ര പാസ്പോര്‍ടുള്ള യാത്രക്കാര്‍ക്കും രാജ്യത്ത് പ്രവേശിക്കാമെന്ന് ഇന്റര്‍ നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട് അസോസിയേഷന്റെ (IATA) പ്രസ്താവനയില്‍ പറയുന്നു.

10 വര്‍ഷത്തെ കാലാവധിയുള്ള ടൂറിസ്റ്റ് വിസകള്‍ക്ക് ഇനി സാധുതയില്ലെന്നും ഐഎടിഎ കൂട്ടിച്ചേര്‍ത്തു. കര്‍ശന നിയന്ത്രണങ്ങളുടെ തുടര്‍ച ആയിരക്കണക്കിന് ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളുടെ അകാദമിക് കരിയറിനെ അപകടത്തിലാക്കുന്നതിനാല്‍ വിഷയത്തില്‍ 'അനുയോജ്യമായ നിലപാട്' സ്വീകരിക്കാന്‍ ഇന്‍ഡ്യ ബീജിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംഇഎ വക്താവ് അരിന്ദം ബാഗ്ചി ഇക്കഴിഞ്ഞ മാര്‍ച് 17 ന് പറഞ്ഞിരുന്നു.

ചൈന ഇക്കാര്യം ഏകോപിപ്പിച്ച് പരിശോധിക്കുകയാണെന്നും വിദേശ വിദ്യാര്‍ഥികളെ ചൈനയിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഫെബ്രുവരി എട്ടിന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞതായി ബാഗ്ചി പറഞ്ഞു.

'എന്നാല്‍, ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളുടെ മടങ്ങിവരവിനെക്കുറിച്ച് ചൈനീസ് പക്ഷം വ്യക്തമായ ഒരു പ്രതികരണവും ഇതുവരെ നല്‍കിയിട്ടില്ലെന്ന് ബാഗ്ചി അറിയിച്ചു. എന്നിരുന്നാലും വിദ്യാര്‍ഥികളുടെ താല്‍പര്യങ്ങള്‍ക്കായി അനുകൂലമായ നിലപാട് സ്വീകരിക്കാനും അതിനുവേണ്ട സൗകര്യമൊരുക്കാനും ചൈനീസ് പക്ഷത്തോട് അഭ്യര്‍ഥിക്കുന്നത് തുടരും. ചൈനയിലേക്ക് മടങ്ങാന്‍ അനുവദിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാമെന്നും ബാഗ്ചി പറഞ്ഞു.

Keywords: India Suspends Tourists Visas For Chinese Nationals, IATA Issues Guidelines For Overseas Passengers, New Delhi, News, Student, Visa, Passengers, Education, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia