സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
2019ല്‍ കൊറ്റ നന്തൂരില്‍ കഞ്ചാവ് കടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്ത കൃഷ്ണ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. സമാനമായ കേസില്‍ ശിക്ഷ അനുഭവിച്ചിരുന്ന ഹാതിറാമിനെ കൃഷ്ണ ജയിലില്‍ വെച്ച് കണ്ടുമുട്ടി. തുടര്‍ന്ന് ജയില്‍ മോചിതരായ ശേഷം കഞ്ചാവ് കടത്തുന്നതിനായി രണ്ട് ഡ്രൈവര്‍മാരെ ഇവര്‍ വലയിലാക്കി.
തുടര്‍ന്ന് കൃഷ്ണ, അശോക്, ഹരി എന്നിവര്‍ ചേര്‍ന്ന് 94,000 രൂപ ബാലുവിനും ഹാതിറാമിനും കൈമാറിയതായി കണ്ടെത്തി. കിരണിനും രോഹിതിനും ഭദ്രാചലത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള ഒരു യാത്രയ്ക്ക് 40,000 രൂപ വാഗ്ദാനവും ചെയ്തു. തുടര്‍ന്ന് ബാലുവും ഹാതിറാമും ഭദ്രാചലം, സിലേരു എന്നിവിടങ്ങളില്‍ നിന്ന് 190 കിലോഗ്രാം കഞ്ചാവ് വാങ്ങി വാടകയ്ക്കെടുത്ത കാറില്‍ ഹൈദരാബാദിലെത്തിക്കുകയായിരുന്നു.
Keywords: Tollywood Assistant director, 6 others held with ganja, Hyderabad, News, Cinema, Director, Arrested, National.