Follow KVARTHA on Google news Follow Us!
ad

Tips for Health | പൊള്ളുന്ന ചൂടില്‍ ആരോഗ്യം വാടാതെ കാക്കാം; വേനൽക്കാലത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Tips to stay cool, healthy in this blistering heatwave, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി:(www.kvartha.com) അടുത്ത അഞ്ച് ദിവസത്തേക്ക് രാജ്യ തലസ്ഥാനമായ ഡെല്‍ഹിയിലും വടക്കേ ഇന്‍ഡ്യയുടെയും മധ്യ ഇന്‍ഡ്യയുടെയും ഭൂരിഭാഗം പ്രദേശങ്ങളിലും ചുട്ടുപൊള്ളുന്ന ഉഷ്ണ തരംഗം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലും സമാനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
                 
News, National, Top-Headlines, Health, New Delhi, Country, Issue, Alerts, State, Tips for Health, Weather, Tips to stay cool, healthy in this blistering heatwave.

ഡെല്‍ഹിയിലും മറ്റ് പ്രദേശങ്ങളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. രാജസ്താനില്‍ പരമാവധി താപനില 45 ഡിഗ്രി സെല്‍ഷ്യസാണ്. അതേസമയം മൂന്ന് മുതല്‍ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം താപനില കുറയുമെന്ന് ഐഎംഡി അറിയിച്ചു. വടക്കുകിഴക്കന്‍ മേഖലയിലെ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിലും ചുട്ടുപൊള്ളുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിൽ ചുട്ടുപൊള്ളുന്ന വേനലില്‍ തണുപ്പും സുരക്ഷിതത്വവും നിലനിര്‍ത്താനുള്ള നുറുങ്ങുകള്‍ അറിയാം.

ധാരാളം വെള്ളം കുടിക്കുക

വേനൽക്കാലത്ത് കൂടുതൽ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കാരണം ശരീരത്തിന്റെ താപനില നിലനിർത്താൻ ഇത് സഹായിക്കുന്നു. നിർജലീകരണത്തിൽ നിന്ന് സഹായിക്കുന്നു. ഡിഹൈഡ്രേഷന്‍ അഥവാ നിര്‍ജലീകരണം മരണത്തിനുതന്നെ കാരണമാകുന്നു. മാത്രമല്ല മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തിനും വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.

തൊപ്പിയും സണ്‍ഗ്ലാസും സണ്‍സ്‌ക്രീനും ധരിക്കുക.

പുറത്തിറങ്ങേണ്ടി വരുമ്പോള്‍ കഠിനമായ വെയിലിനെ പരമാവധി ഒഴിവാക്കി നിര്‍ത്താന്‍ ശ്രമിക്കുക. നിങ്ങള്‍ പുറത്ത് പോകുമ്പോള്‍, വീതിയുള്ള തൊപ്പിയും സണ്‍ഗ്ലാസും സണ്‍സ്‌ക്രീനും ധരിക്കുക. ഇത് ശരീരത്തെ ചൂടിൽ നിന്ന് സഹായിക്കും.

ആഹാരം ഒഴിവാക്കരുത്

നിശ്ചിത ഇടവേളകളില്‍ ആവശ്യത്തിന് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. അത് നിങ്ങളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഉച്ചഭക്ഷണം ഒഴിവാക്കരുത്. അതേപോലെതന്നെ ചൂടും കട്ടിയും ഉള്ള ഭക്ഷണം ഒഴിവാക്കുക. ഓറൻജ്, തണ്ണിമത്തൻ, തക്കാളി തുടങ്ങി ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക. മദ്യം, കോഫി തുടങ്ങിയവ ശരീരത്തിൽ വളരെ പെട്ടന്ന് നിർജലീകരണം ഉണ്ടാക്കുന്നു. അതിനാൽ ഇത്തരത്തിലുള്ളവ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.

ജനാലകള്‍ മൂടുക

വീടിന്റെ ഉൾവശം ചൂടിൽ നിന്ന് പ്രതിരോധിക്കാൻ ജനാലകൾ മൂടുന്നതിന് നല്ലതാണ്.

അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക

ചൂടില്‍ നിന്ന് സംരക്ഷിക്കാന്‍ ഭാരം കുറഞ്ഞതും ഇളം നിറമുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കുക. വസ്ത്രം വിയര്‍ത്ത് നനഞ്ഞതാണെങ്കില്‍ അത് മാറ്റുക. ഇത് കനത്ത ചൂടിൽ നിന്ന് നിങ്ങളുടെ ശരീര താപനിലയെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. ഈ സമയങ്ങളിൽ കോടണ്‍, ലിനൻ വസ്‌ത്രങ്ങൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ചൂടുകുരു

ചർമ്മത്തിലെ വിയർപ്പുഗ്രന്ധിക്കുഴലുകളിലുണ്ടാകുന്ന തടസം കാരണമാണ് ചൂടുകുരു ഉണ്ടാകുന്നത്. ഈ തടസം മൂലം മൂലം വിയർപ്പു ഗ്രന്ധിക്കുഴലുകൾ പൊട്ടി വിയർപ്പ് ചർമത്തിലേക്ക് ആഴ്ന്നിറങ്ങി കുരുക്കളുണ്ടാക്കുന്നു. അമിത വിയർപ്പും വിയർപ്പ് തങ്ങി നിൽക്കാൻ സാധ്യതയും ഒഴിവാക്കുക എന്നതാണ് പ്രധാനം. അയഞ്ഞ നേർത്ത പരുത്തി വസ്ത്രങ്ങൾ ധരിക്കുക. ധാരാളം വെള്ളം കുടിക്കുക.

സൂര്യാഘാതത്തിൽ നിന്ന് കാക്കാം

കടുത്തവേനലില്‍ തുറസായ സ്ഥലത്ത് കൊടുംവെയിലില്‍ കഴിയേണ്ടിവരുന്നവരിലാണ് സൂര്യാഘാതമുണ്ടാകുക. സൂര്യരശ്മികളില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് റേഡിയേഷന്‍ തൊലിപ്പുറത്ത് സൃഷ്ടിക്കുന്ന പൊള്ളലാണ് ഇത്. തൊലിപ്പുറം പൊള്ളലേറ്റ് നിറംമാറുകയും കടുത്തവേദന അനുഭവപ്പെടുകയുമാണ് ഒരു ലക്ഷണം. ഉടന്‍ ചികിത്സിച്ചില്ലെങ്കില്‍ മരണത്തിന് കാരണമാവും. ഭാവിയില്‍ തൊലിപ്പുറത്തുണ്ടാകുന്ന അര്‍ബുദത്തിനും കാരണമാവും.

മൂത്രാശയ രോഗങ്ങൾ

ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് കാരണം മൂത്രത്തിന്റെ അളവ് കുറയുകയും മൂത്രനാളിയില്‍ അണുബാധയുണ്ടാകുകയും ചെയ്യുന്നതാണ് സാധാരണ കണ്ടുവരുന്ന രോഗം. വേദനയോടെ ഇടക്കിടെ മൂത്രമൊഴിക്കല്‍, വിറയലോടുകൂടിയ കടുത്ത പനി, ശരീരവേദ എന്നിവക്ക് പുറമെ മൂത്രത്തിന് നിറവ്യത്യാസവും രക്തംകലര്‍ന്ന മൂത്രവും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ധാരാളം വെള്ളംകുടിക്കുക, ഫലപ്രദമായ ആന്‍റിബയോടികുകള്‍ കൃത്യമായ അളവിലും കാലയളവിലും കഴിക്കുക എന്നതാണ് ചികിത്സ.

Keywords: News, National, Top-Headlines, Health, New Delhi, Country, Issue, Alerts, State, Tips for Health, Weather, Tips to stay cool, healthy in this blistering heatwave. 
< !- START disable copy paste -->

Post a Comment