തിരുവനന്തപുരം: (www.kvartha.com) നിയന്ത്രണം വിട്ട ടിപര്‍ വീടിന്റെ മതിലും ഗേറ്റും ഇടിച്ചു തകര്‍ത്ത് അപകടം. ചിറയിന്‍കീഴ് മുട്ടപ്പലത്താണ് സംഭവം. അപകടത്തില്‍ ടിപറിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ശബ്ദം കേട്ട് ഓടികൂടിയ നാട്ടുകാരണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് നിന്നത്.
മുട്ടപ്പലം സ്വദേശി സലീമിന്റെ വീടിന്റെ മതിലും ഗേറ്റുമാണ് തകര്‍ന്നത്. ടിപര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം. ഈ സമയത്ത് വീട്ടുകാര്‍ വീടിനുള്ളില്‍ ആയതിനാല്‍ വലിയ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്. വാഹനാപകടത്തെ തുടര്‍ന്ന് ഈ വഴിയുള്ള റോഡ് ഗതാഗതം ഏറെ നേരം തടസപ്പെട്ടു.