SWISS-TOWER 24/07/2023

Thieves nabbed | ആഡംബര ജീവിതം നയിക്കാന്‍ മോഷണം തൊഴിലാക്കി; വിദേശത്ത് സ്ഥിരതാമസമാക്കാന്‍ ശ്രമിച്ച 2 അന്തര്‍സംസ്ഥാന പ്രൊഫഷനല്‍ മോഷ്ടാക്കള്‍ പിടിയില്‍; കണ്ടെടുത്തത് 79.64 ലക്ഷം രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും; മോഷണം നടത്താന്‍ പരിശീലനം നേടിയത് യൂട്യൂബ് വീഡിയോകളില്‍ നിന്നും

 


ADVERTISEMENT

ബെന്‍ഗ്ലൂറു: (www.kvartha.com) ആഡംബര ജീവിതം നയിക്കാന്‍ മോഷണം തൊഴിലാക്കുകയും വിദേശത്ത് സ്ഥിരതാമസമാക്കാന്‍ പദ്ധതിയിടുകയും ചെയ്ത രണ്ട് അന്തര്‍സംസ്ഥാന പ്രൊഫഷനല്‍ മോഷ്ടാക്കള്‍ പിടിയില്‍. ഇവരില്‍ നിന്നും കണ്ടെടുത്തത് 79.64 ലക്ഷം രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും. നോര്‍ത് ഡിവിഷന്‍ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Aster mims 04/11/2022

Thieves nabbed | ആഡംബര ജീവിതം നയിക്കാന്‍ മോഷണം തൊഴിലാക്കി; വിദേശത്ത് സ്ഥിരതാമസമാക്കാന്‍ ശ്രമിച്ച 2 അന്തര്‍സംസ്ഥാന പ്രൊഫഷനല്‍ മോഷ്ടാക്കള്‍ പിടിയില്‍; കണ്ടെടുത്തത് 79.64 ലക്ഷം രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും; മോഷണം നടത്താന്‍ പരിശീലനം നേടിയത് യൂട്യൂബ് വീഡിയോകളില്‍ നിന്നും

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

തെലങ്കാന സ്വദേശി വിനോദ് കുമാറും പശ്ചിമ ബന്‍ഗാളിലെ രോഹിത് മണ്ഡലുമാണ് അറസ്റ്റിലായത്. ബെന്‍ഗ്ലൂറുവിലേക്ക് പോകുന്നതിന് മുമ്പ് പ്രതികള്‍ നേരത്തെ ബന്‍ഗ്ലാദേശിലായിരുന്നു. അവിടെ സഞ്ജയ് നഗര്‍ പ്രദേശത്ത് മോഷണം നടത്തിയിരുന്നു. ഇരുവരും പരിശീലനത്തിനും മോഷണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനും യൂട്യൂബ് വീഡിയോകള്‍ പതിവായി കാണാറുണ്ട്.

ഹൈദരാബാദ് സ്വദേശിയായ കുമാര്‍ 2015ല്‍ സമാനമായ കേസുകളില്‍ അറസ്റ്റിലായിരുന്നു. ജയില്‍ മോചിതനായ ശേഷം, കുമാര്‍ തന്റെ താവളം കൊല്‍കതയിലേക്ക് മാറ്റുകയും അവിടെ ഡ്രൈവറായി ജോലി ചെയ്യുകയും മണ്ഡലുമായി സൗഹൃദത്തിലാവുകയും ചെയ്തു. 2019-ല്‍, കുമാര്‍ ഭാര്യയ്ക്കും മണ്ഡലിനും ഒപ്പം ബന്‍ഗ്ലാദേശിലേക്ക് പോയി. തുടര്‍ന്ന് മൂന്നുപേരും അവരുടെ പേരുകള്‍ മാറ്റി.

കുമാറും ഭാര്യയും അനധികൃതമായി നഗരത്തിലെത്തുകയും അവിടെ മോഷണം നടത്താന്‍ തുടങ്ങുകയും ചെയ്തു. പകല്‍ സമയങ്ങളില്‍ പൂട്ടിക്കിടക്കുന്ന വീടുകള്‍ കണ്ടെത്തി രാത്രിയില്‍ മോഷണം നടത്തുകയായിരുന്നു ഇയാളുടെ രീതി. പിന്നീട് കുമാര്‍ വീണ്ടും ബന്‍ഗ്ലാദേശിലേക്ക് പോവുകയും ഭാര്യയെ അവിടെ നിര്‍ത്തി തിരിച്ചുവരികയും ചെയ്തു.

തുടര്‍ന്ന് മണ്ഡലിനെ സഹായിയാക്കി, ഇരുവരും സഞ്ജയ്‌നഗര്‍, ജെ സി നഗര്‍, ബാനസ്വാഡി, തുടങ്ങിയ സ്ഥലങ്ങളില്‍ തുടര്‍ച്ചയായി മോഷണം നടത്തി. പരമാവധി മോഷണങ്ങള്‍ നടത്തി ബന്‍ഗ്ലാദേശിലേക്ക് മടങ്ങി ആഡംബര ജീവിതം നയിക്കാന്‍ പദ്ധതിയിടുകയും ചെയ്തു.

മോഷ്ടിച്ച ആഭരണങ്ങളില്‍ ചിലത് കുമാര്‍ ഭാര്യക്ക് വേണ്ടി സൂക്ഷിച്ചിരുന്നു. പ്രതികളില്‍ നിന്ന് 79.64 ലക്ഷം രൂപ വിലമതിക്കുന്ന 1.26 കിലോ സ്വര്‍ണാഭരണങ്ങളും ഇലക്ട്രോണിക് വസ്തുക്കളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കണ്ടെടുത്തു.

Keywords:  Thieves nabbed were lured by lavish life, Bangalore, News, Local News, Robbery, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia