Follow KVARTHA on Google news Follow Us!
ad

VIRAL| മോഷണം നടത്തിയ ശേഷം കള്ളന്റെ തകർപ്പൻ ഡാൻസ്! സിസിടിവി ദൃശ്യങ്ങൾ വൈറൽ

Thief starts dancing after robbing a hardware store in Uttar Pradesh. Video is viral #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com) മോഷണം നടത്താനെത്തിയ കള്ളന്‍ കടയില്‍ നിന്ന് ആനന്ദ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഉത്തര്‍പ്രദേശിലെ ചന്ദൗലിയിലെ ഒരു ഹാര്‍ഡ് വെയർ കടയില്‍ നടന്ന കവര്‍ചയുടെ സിസിടിവി ദൃശ്യങ്ങളിലാണ് കള്ളന്‍ സന്തോഷത്തോടെ നൃത്തം ചെയ്യുന്നത് കണ്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. 'നൃത്തം കളിക്കുന്ന കള്ളനെ' അവര്‍ തിരയുകയാണ്.
  
Thief starts dancing after robbing a hardware store in Uttar Pradesh. Video is viral



ചന്ദൗലി മാര്‍കറ്റിലെ ഹാര്‍ഡ് വെയർ കടയിലാണ് മോഷണം നടന്നത്. ഏപ്രില്‍ 16 ന് പുലര്‍ചെയാണ് സംഭവമെന്ന് കടയുടമ അന്‍ഷു സിംഗ് പറയുന്നു. കടയില്‍ കയറിയ മോഷ്ടാവ് ആദ്യം കാഷ് കൗണ്ടറില്‍ നിന്ന് കിട്ടിയത് എടുത്തുകൊണ്ടുപോയി. തുടര്‍ന്ന് അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ പരിശോധിച്ചു. അത് കണ്ടതിന് ശേഷമാണ് അദ്ദേഹം നൃത്തം ചെയ്യാന്‍ തുടങ്ങിയത്. കള്ളന്‍ മോഷണം ആഘോഷിക്കുകയായിരുന്നോ? എന്ന് സമൂഹമാധ്യമ ഉപയോക്താക്കള്‍ ചോദിക്കുന്നു.


പിറ്റേന്ന് രാവിലെ കടയുടമ അന്‍ഷു സിംഗ് എത്തിയപ്പോഴാണ് ഷടര്‍ തകര്‍ന്നതായി കണ്ടത്. കടയില്‍ നോക്കിയപ്പോള്‍ പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. സിസിടിവി പരിശോധിച്ചപ്പോഴാണ് വിചിത്രമായ ഈ ദൃശ്യങ്ങള്‍ കണ്ടത്. ഇതേത്തുടര്‍ന്ന് ചന്ദൗലി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പക്ഷെ, ബുദ്ധിമാനായ കള്ളനാണ്, കാരണം തുണികൊണ്ട് മുഖം മറച്ച ശേഷമാണ് അവന്‍ മോഷണത്തിനെത്തിയതെന്ന് പൊലീസ് പറയുന്നു.


Keywords: India,National,News,Lucknow,theft,CCTV,Dance,viral,Robbery,Top-Headlines, Thief starts dancing after robbing a hardware store in Uttar Pradesh. Video is viral

Post a Comment