Follow KVARTHA on Google news Follow Us!
ad

Temple priest | ക്ഷേത്ര ദര്‍ശനത്തിനെത്തിയ 56 കാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; 3 ദിവസത്തിനുശേഷം മുറിവേറ്റനിലയില്‍ മൃതദേഹം അമ്പല പരിസരത്തുനിന്നും കണ്ടെത്തി; ക്ഷേത്ര പൂജാരി അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Hyderabad,News,Murder,Police,Arrested,National,
ഹൈദരാബാദ്: (www.kvartha.com) ക്ഷേത്ര ദര്‍ശനത്തിന് പോയ 56 കാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മൂന്നു ദിവസത്തിനുശേഷം മുറിവേറ്റനിലയില്‍ മൃതദേഹം അമ്പല പരിസരത്തുനിന്നും കണ്ടെത്തി. സംഭവത്തില്‍ ക്ഷേത്ര പൂജാരിയെ പൊലീസ് അറസ്റ്റുചെയ്തു.

ഗുര്‍തി ഉമാ ദേവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ക്ഷേത്ര പൂജാരി രാചകൊണ്ടയെ അറസ്റ്റുചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വ്യാഴാഴ്ചയാണ് ഉമാദേവിയുടെ മൃതദേഹം മല്‍കാജ്ഗിരിയിലെ ക്ഷേത്രത്തിന്റെ പിന്‍ഭാഗത്ത് നിന്നും കണ്ടെടുത്തത്. തിങ്കളാഴ്ച വൈകിട്ട് ക്ഷേത്രത്തില്‍ പോയ ഉമാദേവി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. റെയില്‍വേ ജീവനക്കാരനായ ഇവരുടെ ഭര്‍ത്താവ് ജിവിഎന്‍ മൂര്‍ത്തി ഇതുസംബന്ധിച്ച് മല്‍കാജ് ഗിരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയും ചെയ്തു.

Telangana: Temple priest held for woman devotee's murder, Hyderabad, News, Murder, Police, Arrested, National


എല്ലാ ദിവസവും കോളനിയിലെ ഒരു ക്ഷേത്രത്തില്‍ യുവതി ദര്‍ശനം നടത്താറുണ്ടെന്ന് ഭര്‍ത്താവ് മൊഴി നല്‍കിയിരുന്നു. ഉമാദേവിയെ കാണാതായതോടെ ക്ഷേത്രത്തില്‍ ചെന്ന് അന്വേഷിച്ചു. എന്നാല്‍ അവര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയെന്നായിരുന്നു പൂജാരി പറഞ്ഞത്.

എന്നാല്‍ ക്ഷേത്രത്തില്‍ നിന്ന് ഭാര്യയുടെ പാദരക്ഷകള്‍ കണ്ടെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച ക്ഷേത്രത്തിന് പിന്നിലെ ഒറ്റപ്പെട്ട സ്ഥലത്ത് നിന്നും ഉമാദേവിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പരിശോധിച്ചപ്പോള്‍ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തുകയും കൊലപാതകത്തിന് കേസ് രെജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ക്ഷേത്ര പൂജാരിയെ പിടികൂടി അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

മുതലെടുപ്പിന് വേണ്ടിയുള്ള കൊലപാതകമാണെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Keywords: Telangana: Temple priest held for woman devotee's murder, Hyderabad, News, Murder, Police, Arrested, National.

Post a Comment