കേസ് 2014 ൽ
2014 ഒക്ടോബറിലാണ് സംഭവം. സൂറത് സ്വദേശിയായ നിർമൽ കുമാർ മിസ്ത്രിക്ക് വോഡഫോണിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു. ടെലിമാർകറ്റിങ്ങിനായി നമ്പർ ഉപയോഗിച്ചതായും ഇത്തരമൊരു സാഹചര്യത്തിൽ നമ്പർ ബ്ലോക് ചെയ്യുന്നതായും അതിൽ പറഞ്ഞു. ഇതിന് പിന്നാലെ അടുത്ത വോഡഫോൺ സ്റ്റോറിലേക്ക് കംപനി പുതിയ സിം അയച്ചു. നിർമൽകുമാർ പുതിയ സിം എടുത്തപ്പോൾ അതും പ്രവർത്തിച്ചില്ല.
നിയമനടപടി
ശേഷം നിർമൽ കുമാർ വോഡഫോണിന് വകീൽ നോടീസ് അയച്ചു. ഇതിന് മറുപടിയായി, ഉപഭോക്താവിന്റെ നമ്പറിൽ ടെലി മാർകറ്റിംഗുമായി ബന്ധപ്പെട്ട പരാതികൾ ലഭിക്കുന്നുണ്ടെന്ന് കംപനിയിൽ നിന്ന് പറഞ്ഞു. എന്നാൽ, ഈ ആരോപണം സ്ഥിരീകരിക്കാൻ മതിയായ തെളിവുകൾ വോഡഫോൺ നൽകിയില്ല. ഇതിന് പിന്നാലെയാണ് നിർമൽ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ എത്തിയത്.
നഷ്ടം സംഭവിച്ചു
താനൊരു സോഫ്റ്റ്‌വെയർ ഡെവലപറാണെന്നാണ് യുവാവ് തന്റെ വാദത്തിൽ പറഞ്ഞത്. കൃത്യമായ കാരണമില്ലാതെ നമ്പർ ബ്ലോക് ചെയ്തു, ഇതുമൂലം ബിസിനസിൽ മൂന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായിയെന്ന് യുവാവ് വാദിച്ചു. എന്നാൽ, സൂറത് കമീഷൻ അദ്ദേഹത്തിന്റെ അപേക്ഷ അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് നിർമൽ കുമാർ ഗുജറാത് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിച്ചത്.
ട്രായുടെ നിയമങ്ങൾ ഉദ്ധരിച്ചു
ട്രായ് നിയമപ്രകാരം ആരുടെയെങ്കിലും നമ്പർ ബ്ലോക് ചെയ്യാൻ ടെലിമാർകറ്റിംഗ് സന്ദേശങ്ങൾ ആർക്കാണോ അയച്ചത് അവരുടെ പരാതി വേണമെന്നും എന്നാൽ വോഡഫോണിന് അങ്ങനെയൊരു പരാതിയില്ലെന്നും കമീഷനിൽ നിർമൽ കുമാർ പറഞ്ഞു. ഇതിനുശേഷം, കമീഷൻ അദ്ദേഹത്തിന്റെ വാദം ശരിയാണെന്ന് അംഗീകരിക്കുകയും ഉപഭോക്താവിന് 50,000 രൂപ നഷ്ടപരിഹാരവും ഏഴ് ശതമാനം പലിശയും നൽകാൻ വോഡഫോണിനോട് ഉത്തരവിടുകയും ചെയ്തു.
Keywords: News, National, Top-Headlines, Gujrath, Telecom case, Blocked, Mobile Phone, Court, Complaint, Telecom Company, Telecom Company Blocked The Number Of Subscriber, Fined 50 Thousand.
< !- START disable copy paste -->