ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടില്‍ വൈദ്യുത ബൈകുകള്‍ക്ക് തീപിടിക്കുന്ന സംഭവം റിപോര്‍ട് ചെയ്തതിന് പിന്നാലെ മറ്റൊരു വാര്‍ത്ത കൂടി ശ്രദ്ധ നേടുന്നു. പകുതി വഴിയില്‍ പണിമുടക്കിയതിന്റെ ദേഷ്യത്തില്‍ യാത്രക്കാരന്‍ ഇ-ബൈക് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ സ്വദേശിയായ പൃഥ്വിരാജ് ആണ് നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചതിന് ശേഷം സ്വമേധയാ തന്റെ ഇ-ബൈക് തീയിട്ടത്. സംഭവത്തിന്റെ പുറത്തുവന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ആമ്പൂരിന് സമീപം ഓര്‍തോ, ന്യൂറോ ക്ലിനിക് നടത്തുന്ന പൃഥ്വിരാജ് അടുത്തിടെ ഒല ഇ-ബൈക് വാങ്ങിയിരുന്നു. സമീപത്ത് വാഹന രെജിസ്‌ട്രേഷന്‍ ഓഫീസ് ഉണ്ടെങ്കിലും ഇ-ബൈക് രെജിസ്റ്റര്‍ ചെയ്യാന്‍ 50 കിലോമീറ്റര്‍ അകലെയുള്ള ഗുഡിയാടത്തിലേക്ക് പോകാനാണ് ഒല ഉദ്യോഗസ്ഥര്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് പൃഥ്വിരാജ് പറഞ്ഞു.
എന്നാല്‍ പൃഥ്വിരാജിന്റെ വസതി ആര്‍ടിഒയുടെ പരിധിയില്‍ വരില്ലെന്ന് പറഞ്ഞ് ബൈക് രെജിസ്റ്റര്‍ ചെയ്യാന്‍ ഗുഡിയാട്ടം ആര്‍ടിഒ വിസമ്മതിച്ചു. ഇ-ബൈകുമായുള്ള അവന്റെ പ്രശ്‌നങ്ങള്‍ അവിടെ അവസാനിച്ചില്ല.
ഇതിനിടെ ഒരു യാത്രയ്ക്കിടെ ഇയാളുടെ ബൈക് പാതിവഴിയില്‍ പണി മുടക്കി. പൊരിവെയിലത്ത് പൃഥ്വിരാജ് റോഡില്‍ കുടുങ്ങി. തുടര്‍ന്ന് സഹായത്തിനായി വീഡിയോ സന്ദേശം സഹിതം സര്‍വീസ് സെന്ററില്‍ അറിയിച്ചിട്ടും രണ്ടുമണിക്കൂറായിട്ടും ആരുടെയും സഹായമൊന്നും എത്തിയില്ലെന്ന് ഇയാള്‍ പറയുന്നു.
ഇതോടെ ഇ- ബൈക് വാങ്ങിയത് മുതലുള്ള വട്ടം കറക്കലും റോഡില്‍ കുടുങ്ങിയതിന്റെയും മുഴുവന്‍ സംഭവവും മനസിലേക്ക് ഓടിയെത്തയിതോടെ നിരാശയും ദേഷ്യവും ആളിക്കത്തിച്ചു, തുടര്‍ന്ന് പൃഥ്വിരാജ് ഇ-ബൈകിന് മുകളില്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടുവെന്നാണ് റിപോര്‍ട്.
Keywords: News,National,India,chennai,Tamilnadu,bike,Vehicles,Travel,Auto & Vehicles,Fire,Social-Media, Local-News,Tamil Nadu man sets e-bike on fire after it breaks downOLA PLEASE CHANGE YOUR CUSTOMER CARE TO SOCIAL MEDIA @OlaElectric @bhash @Hero_Electric @atherenergy pic.twitter.com/lZGvBHVbFK
— Prithv Raj (@PrithvR) April 15, 2022