Suicide | 'എന്റെ മരണം നിനക്കുള്ള വിവാഹ സമ്മാനം, നിന്നെ എറെ സ്‌നേഹിക്കുന്നു'; പ്രണയിച്ച യുവതിയെ മറ്റൊരാള്‍ വിവാഹം കഴിക്കുന്നതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് വാട് സ് ആപ് സ്റ്ററ്റസ് ഇട്ടശേഷം

 


ഛത്തീസ്ഗഡ്: (www.kvartha.com) പ്രണയിച്ച യുവതി മറ്റൊരാളെ വിവാഹം കഴിക്കുന്നതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി പൊലീസ്. വീഡിയോ ചിത്രീകരിച്ച് വാട്സ് ആപ് സ്റ്റാറ്റസ് ആക്കിയ ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.

Suicide | 'എന്റെ മരണം നിനക്കുള്ള വിവാഹ സമ്മാനം, നിന്നെ എറെ സ്‌നേഹിക്കുന്നു'; പ്രണയിച്ച യുവതിയെ മറ്റൊരാള്‍ വിവാഹം കഴിക്കുന്നതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് വാട് സ് ആപ് സ്റ്ററ്റസ് ഇട്ടശേഷം

ഛത്തീസ്ഗഡിലെ ബലോഡ് ജില്ലയിലാണ് നടുക്കുന്ന സംഭവം. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് കഴുത്തില്‍ കയര്‍ കുരുക്കുന്ന വീഡിയോ ഇയാള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. തുടര്‍ന്ന് ഈ വീഡിയോ വാട്‌സ് ആപ് സ്റ്റാറ്റസാക്കിയ ശേഷമാണ് മരണം.

'എന്റെ മരണം നിനക്കുള്ള വിവാഹ സമ്മാനമാണ്. നിന്നെ എറെ സ്‌നേഹിക്കുന്നു' എന്ന് മുറിയിലെ ചുവരില്‍ യുവാവ് എഴുതിവച്ചിരുന്നു. പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ച വിവരം അറിഞ്ഞപ്പോള്‍ മുതല്‍ യുവാവ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി ആശുപത്രിയില്‍ കൊണ്ടുപോയതായി ബലോഡ് ഡി എസ് പി പ്രതീക് ചതുര്‍വേദി പറഞ്ഞു. യുവാവ് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ പരിശോധിക്കുന്നു
ണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Keywords: My death is your wedding gift, I love you: Chhattisgarh man writes to lover before dying by suicide, Mumbai, News, Hanged, Police, Dead Body, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia