Follow KVARTHA on Google news Follow Us!
ad

ATM without card | കാർഡ് ഇല്ലാതെയും എടിഎമിൽ നിന്ന് പണം പിൻവലിക്കാം; സംവിധാനം ഉടൻ പ്രാബല്യത്തിൽ വരും; അറിയാം കൂടുതൽ

Soon, you will be able to withdraw cash from an ATM without a card, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) മാറുന്ന കാലത്തിനനുസരിച്ച് ബാങ്കിംഗ് രീതികളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇപ്പോൾ വളരെ കുറച്ച് ആളുകൾ മാത്രമാണ് ബാങ്കിന്റെ നീണ്ട വരികളിൽ നിന്ന് പണം പിൻവലിക്കുന്നത്. മിക്ക ആളുകളും നെറ്റ് ബാങ്കിംഗ്, യുപിഐ അല്ലെങ്കിൽ എടിഎം വഴി പണം പിൻവലിക്കൽ എന്നിവ ഉപയോഗിക്കുന്നു. പക്ഷേ, വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എടിഎം കാർഡ് എടുക്കാൻ മറന്നാൽ പിന്നെ തിരികെ പോയി കാർഡ് എടുക്കേണ്ടതില്ല.
            
News, National, Top-Headlines, New Delhi, ATM, ATM card, Cash, Bank, Technology, Soon, you will be able to withdraw cash from an ATM without a card.

രാജ്യത്തെ പല വൻകിട ബാങ്കുകളും എടിഎം കാർഡ് ഇല്ലെങ്കിലും ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നു. അടുത്തിടെ, സെൻട്രൽ റിസർവ് ബാങ്ക് ഉപഭോക്താക്കൾക്കായി ഒരു പുതിയ സൗകര്യം ആരംഭിച്ചിട്ടുണ്ട്, അതിലൂടെ ഉപഭോക്താക്കൾക്ക് യുപിഐയുടെ സഹായത്തോടെ എടിഎം കാർഡ് ഇല്ലാതെ പണം പിൻവലിക്കാം. താമസിയാതെ തന്നെ എല്ലാ എടിഎമുകളിലും ഈ സൗകര്യം ലഭ്യമാവും.

യുപിഐ വഴി എങ്ങനെ പണം പിൻവലിക്കാം?

ആദ്യ വഴി:

1. ആദ്യം എടിഎമിൽ അഭ്യർഥന വിശദാംശങ്ങൾ നൽകണം.
2. ശേഷം, ഒരു ക്യുആർ കോഡ് ജനറേറ്റ് ചെയ്യും.
3. നിങ്ങളുടെ യുപിഐ ആപ് തുറന്ന് ആ ക്യുആർ കോഡ് സ്കാൻ ചെയ്യണം.
4. ഇതിനുശേഷം, തുക രേഖപ്പെടുത്തി നിങ്ങൾക്ക് എടിഎം മെഷീനിൽ നിന്ന് പണം പിൻവലിക്കാൻ കഴിയും.

മറ്റൊരു വഴി:

1. എടിഎമിൽ യുപിഐ ഐഡി നൽകുക.
2. നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുകയും പൂരിപ്പിക്കുക.
3. ഇതിന് ശേഷം നിങ്ങളുടെ യുപിഐ ആപിൽ ഇടപാട് അംഗീകരിക്കാൻ ആവശ്യപ്പെടും. ആപിൽ പിൻ നൽകി അഭ്യർഥന അംഗീകരിക്കുക.
4. ഈ പ്രക്രിയ പൂർത്തിയാക്കിയ ശേഷം, പണം പിൻവലിക്കാൻ കഴിയും.

Keywords: News, National, Top-Headlines, New Delhi, ATM, ATM card, Cash, Bank, Technology, Soon, you will be able to withdraw cash from an ATM without a card.
< !- START disable copy paste -->

Post a Comment