Follow KVARTHA on Google news Follow Us!
ad

Six-lane Road | ആറുവരിപ്പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ നടക്കുന്നു; 2025 നകം പൂര്‍ത്തിയാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

Six-lane road to be completed by 2025: Minister Mohammed Riyaz#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com) കേരളത്തില്‍ ദേശീപാത വികസനത്തിന്റെ ഭാഗമായുള്ള ആറുവരിപ്പാത 2025 നകം പാത നാടിനു സമര്‍പിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ആറുവരിപ്പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സര്‍കാരിന്റെ ശക്തമായ ഇടപെടലിലൂടെ അതിവേഗത്തില്‍ മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ദേശീയപാത നിര്‍മാണവേളയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വെള്ളക്കെട്ട് നിര്‍മാര്‍ജനം ചെയ്യുന്നതിനുവേണ്ടിയുള്ള ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്താന്‍ ഉടന്‍ തന്നെ പ്രവൃത്തി ആരംഭിക്കും. രാമനാട്ടുകര -കോഴിക്കോട് എയര്‍പോര്‍ട് റോഡ് നവീകരണ പ്രവര്‍ത്തനത്തിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.

News,Kerala,State,Kozhikode,Minister, Road, Business, Local-News, Finance, Six-lane road to be completed by 2025: Minister Mohammed Riyaz


ബേപ്പൂര്‍ നിയോജക മണ്ഡലം മുന്‍ എം എല്‍ എ വി കെ സി മമ്മദ്കോയയുടെ പ്രാദേശിക വികസന തുകയില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. രാമനാട്ടുകര ചിറക്കാംകുന്ന് റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Keywords: News,Kerala,State,Kozhikode,Minister, Road, Business, Local-News, Finance, Six-lane road to be completed by 2025: Minister Mohammed Riyaz

Post a Comment