Follow KVARTHA on Google news Follow Us!
ad

SISF Security | ഹൈകോടതിയുടെയും ജഡ്ജിമാരുടെയും സുരക്ഷാചുമതല എസ്‌ഐഎസ്എഫിന് കൈമാറി ഉത്തരവിറങ്ങി

SISF to provide security for Kerala HC and Judges #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com) കേരളാ ഹൈകോടതിക്കും ജഡ്ജിമാര്‍ക്കും സുരക്ഷയൊരുക്കാന്‍ ഇനി സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (State Industrial Security Force - SISF). സുരക്ഷാചുമതല പൂര്‍ണമായും എസ്‌ഐഎസ്എഫിന് കൈമാറി ഉത്തരവിറങ്ങി. 

സുരക്ഷ ഒറ്റകുടക്കീഴില്‍ കൊണ്ടുവരണമെന്നുള്ള ഡിജിപിയുടെ ശുപാര്‍ശയിലാണ് ഈ നടപടി. ഇതിനായി എസ് ഐ എസ് എഫിന്റെ 195 തസ്തികള്‍ സൃഷ്ടിച്ച് സര്‍കാര്‍ ഉത്തരവിറക്കിയിരുന്നു. 

News, Kerala, State, Kochi, Judge, Judiciary, Top-Headlines, Court, Supreme Court of India, Police, security, SISF to provide security for Kerala HC and Judges


ഇതോടെ കേരളാ ഹൈകോടതിയിലും ജഡ്ജിമാരുടെ ഔദ്യോഗിക വസതികളിലും ഡ്യൂടിക്ക് നിയോഗിച്ചിരിക്കുന്ന ലോകല്‍ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പെടെ മറ്റ് സേനാ വിഭാഗങ്ങളെ പിന്‍വലിക്കും. 

ലോകല്‍ പൊലീസ്, ഐ ആര്‍ ബറ്റാലിയന്‍, ആര്‍ ആര്‍ എഫ് എന്നിങ്ങനെ നിരവധി സേനാവിഭാഗങ്ങളെയാണ് ഹൈകോടതിയുടേയും ജഡ്ജിമാരുടേയും സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.  

Keywords: News, Kerala, State, Kochi, Judge, Judiciary, Top-Headlines, Court, Supreme Court of India, Police, security, SISF to provide security for Kerala HC and Judges 

Post a Comment