അഹ് മദാബാദ്: (www.kvartha.com 16.04.2022) രാമനവമി ഘോഷയാത്രയ്ക്കിടെ ഉണ്ടായ അക്രമങ്ങളുടെ പേരില്‍ മധ്യപ്രദേശിന് പിന്നാലെ ഗുജറാത് സര്‍കാരും കുറ്റാരോപിതരുടെ കടകള്‍ പൊളിച്ചുമാറ്റി. ഗുജറാതിലെ ആനന്ദ് ജില്ലയിലെ ചില അനധികൃത കടകള്‍ വെള്ളിയാഴ്ച അധികൃതര്‍ പൊളിച്ചുമാറ്റിയതായി ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട് ചെയ്തു.
ഞായറാഴ്ച രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായ ഖംഭാത് പട്ടണത്തിലെ പത്തോളം അനധികൃത കടകളും മറ്റ് കെട്ടിടങ്ങളും അധികൃതര്‍ തകര്‍ത്തു. ഘോഷയാത്രയ്ക്കിടെ നടന്ന അക്രമങ്ങളെ തുടര്‍ന്ന് നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നു. അക്രമത്തില്‍ ഒരു വയോധികന്‍ മരിച്ചു, ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റിയ എല്ലാ കടകളും കെട്ടിടങ്ങളും സംഘര്‍ഷം ഉണ്ടാക്കിയ പ്രതികളുടേതല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ നശിപ്പിക്കപ്പെടുന്ന ഭൂരിഭാഗം അനധികൃത കടകളും സ്വത്തുക്കളും അക്രമത്തില്‍ പങ്കെടുത്തെന്ന് ആരോപിക്കപ്പെടുന്ന പ്രതികളുടേതാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റിപോര്‍ടിലുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സര്‍കാരുകള്‍ ഇത്തരത്തില്‍ നടപടി സ്വീകരിച്ചതാണ് ഗുജറാത് സര്‍കാരിനെയും ഇത്തരത്തിലുള്ള പൊളിച്ചുനീക്കലിന് പ്രേരിപ്പിച്ചത്. സര്‍കാര്‍ നടപടിക്രമങ്ങള്‍ മറികടക്കുന്നെ ആരോപണവും ഇതേ തുടര്‍ന്ന് ഉയര്‍ന്നു.
ഖംഭാടില്‍ അരകിലോമീറ്ററോളം വരുന്ന കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതായി ആനന്ദ് ജില്ലാ കലക്ടര്‍ മനോജ് ദക്സിനി പറഞ്ഞു. കുറച്ച് വര്‍ഷങ്ങളായി സര്‍കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കടകളും മറ്റ് അനധികൃത കെട്ടിടങ്ങളും ഉയര്‍ന്നുവന്നിരുന്നു. അടുത്ത രണ്ടോ മൂന്നോ ദിവസത്തേക്ക് പ്രദേശത്ത് പൊളിക്കല്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
രാമനവമി അക്രമത്തിലെ പ്രതികള്‍ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിയാന്‍ ഈ കെട്ടിടങ്ങളില്‍ അഭയം പ്രാപിച്ചതായി ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലാണ് കയ്യേറ്റ വിരുദ്ധ യജ്ഞം നടത്തിയത്.
അക്രമികളുടെ ഇടപാടുകളുടെയും ആശയവിനിമയങ്ങളുടെയും വിശദാംശങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ആനന്ദ് പൊലീസ് സൂപ്രണ്ട് അജിത് രാജ്യന്‍ പറഞ്ഞു.
'ഖംഭാടിലെ അനധികൃത കയ്യേറ്റക്കാര്‍ക്കെതിരെ സര്‍കാര്‍ ഇന്ന് നടപടി സ്വീകരിച്ചു.
ഈ സംഭവത്തെ രാമനവമി അക്രമവുമായി ബന്ധപ്പെടുത്തരുത്' ബിജെപി വക്താവ് ഡോ. രുത്വിജ് പടേല്‍ പറഞ്ഞു. ആര്‍ക്കും നിയമം ലംഘിച്ച് രക്ഷപ്പെടാന്‍ കഴിയില്ലെന്നാണ് എന്നാല്‍ അത് വാദത്തിനു വേണ്ടിയാണെങ്കില്‍, സര്‍കാര്‍ നടപടി കാണിക്കുന്നതെന്നും അദ്ദേഹം ന്യായീകരിച്ചു.
'ഖംഭാടിലും ഹിമത് നഗറിലും രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും അടുത്തിടെ നടന്ന സംഭവങ്ങള്‍ കാണുമ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തതായി തോന്നുന്നു 'അംറേലിയിലെ കോണ്‍ഗ്രസ് എംഎല്‍എ പരേഷ് ധനാനി പറഞ്ഞു. ഈ വര്‍ഷം അവസാനം ഗുജറാതില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
രാമനവമി ഘോഷയാത്രയ്‌ക്കെതിരായ ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഈ ആഴ്ച ആദ്യം ആനന്ദ് പൊലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ പ്രകോപനപരമായ സന്ദേശങ്ങളും വീഡിയോകളുമാണ് അക്രമത്തിലെ പ്രതികളെ സ്വാധീനിച്ചതെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
ഒരു മത നേതാവിന്റെ നേതൃത്വത്തിലുള്ള ആറ് പ്രതികള്‍ ഗൂഢാലോചന നടത്തിയ കോര്‍ ഗ്രൂപിന്റെ ഭാഗമാണെന്ന് പൊലീസ് പറഞ്ഞു. ഇവരെല്ലാം അറസ്റ്റിലായെന്നും പറഞ്ഞു. തീയിട്ടതിനും അക്രമത്തിന് പ്രേരിപ്പിച്ചതിനും രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച അഹ് മദാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഓള്‍ ഇന്‍ഡ്യ മജ് ലിസ്-ഇ-ഇതിഹാദുല്‍ മുസ്ലിമീന്‍ (AIMIM) തലവന്‍ അസദുദ്ദീന്‍ ഒവൈസി, ക്രമസമാധാനപാലനത്തില്‍ സംസ്ഥാന സര്‍കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു.
സംഘര്‍ഷം തടയാന്‍ സര്‍കാര്‍ വേണ്ടത്ര നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. സംഭവസമയത്ത് നമസ്‌കരിച്ച നിരപരാധികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഒവൈസി അവകാശപ്പെട്ടു.
Keywords: Shops of Ram Navami violence accused demolished in Gujarat, Ahmedabad, News, Madhya Pradesh, Media, Report, National.
Keywords: Shops of Ram Navami violence accused demolished in Gujarat, Ahmedabad, News, Madhya Pradesh, Media, Report, National.