Follow KVARTHA on Google news Follow Us!
ad

ബന്‍ഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സിറ്റിംഗ് സീറ്റ് തിരിച്ചുപിടിച്ച് ടിഎംസിക്ക് വിജയം സമ്മാനിച്ച് ശത്രുഘ്‌നന്‍ സിന്‍ഹയും ബാബുല്‍ സുപ്രിയോയും

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Kolkata,News,Politics,Election,BJP,Mamata Banerjee,Twitter,National,
കൊല്‍കത: (www.kvartha.com 16.04.2022) പശ്ചിമ ബന്‍ഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സിറ്റിംഗ് സീറ്റ് തിരിച്ചുപിടിച്ച് ടിഎംസിക്ക് വിജയം സമ്മാനിച്ച് ശത്രുഘ്‌നന്‍ സിന്‍ഹയും ബാബുല്‍ സുപ്രിയോയും. 

രണ്ട് ടിഎംസി സ്ഥാനാര്‍ഥികളും ഭാരതീയ ജനതാ പാര്‍ടിയില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രിമാരായിരുന്നു എന്നതിനാല്‍ ഒരു അസംബ്ലി തെരഞ്ഞെടുപ്പിനും ലോക്സഭാ തെരഞ്ഞെടുപ്പിനും എന്നതുപോലെ ദേശീയ പ്രാധാന്യമുണ്ടായിരുന്നു ഈ ഉപതെരഞ്ഞെടുപ്പിന് . ബാലിഗുഞ്ച് നിയമസഭാ മണ്ഡലത്തില്‍ ബാബുല്‍ സുപ്രിയോ 19,904 വോടിന് വിജയിച്ചപ്പോള്‍, ശത്രുഘ്‌നന്‍ സിന്‍ഹ 2.97 ലക്ഷം വോടുകള്‍ക്കാണ് അസന്‍സോളില്‍ വിജയിച്ചത്.

ബാലിഗുഞ്ചില്‍ സ്ഥാനാര്‍ഥിയും നടനുമായ നസിറുദ്ദീന്‍ ശായുടെ മരുമകള്‍ സൈറ ശാ ഹലീം രണ്ടാം സ്ഥാനം നേടി. അതുകൊണ്ടുതന്നെ പ്രദേശത്തെ എല്ലാ മുസ്ലിം വോടുകളും സുപ്രിയോയ്ക്ക് പോയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ പറയുന്നു.

അസന്‍സോള്‍ തെരഞ്ഞെടുപ്പ് പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു. തൃണമൂല്‍ ഇതുവരെ ജയിച്ചിട്ടില്ലാത്ത സീറ്റാണിത്. 1980-കളുടെ അവസാനം മുതല്‍ ഇടതുപക്ഷ ശക്തികേന്ദ്രമായിരുന്ന മണ്ഡലം 2014-ല്‍ ബാബുല്‍ സുപ്രിയോ ബി ജെ പിക്ക് വേണ്ടി തട്ടിയെടുക്കുകയും 2019-ല്‍ അത് നിലനിര്‍ത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം പാര്‍ടിയുടെ വിസ്മയകരമായ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഗായകനും രാഷ്ട്രീയ നേതാവുമായ സുപ്രിയോ ടിഎംസിയിലേക്ക് മാറി. ഇതോടെ ഒരു ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നു.

തൃണമൂലിന് അസന്‍സോള്‍ വലിയ നേട്ടമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഈ പ്രദേശത്ത് ബന്‍ഗാളി ഇതര ജനസംഖ്യ കൂടുതലുള്ളതിനാല്‍ ടിഎംസിയും ആഭ്യന്തര കലഹത്തെ അഭിമുഖീകരിച്ചിരുന്നു. മാത്രവുമല്ല, ശത്രുഘ്‌നന്‍ സിന്‍ഹയെ ബഹാരി അഥവ പുറത്തു നിന്നുള്ളവന്‍ എന്ന് ചിത്രീകരിക്കാനാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശ്രമിച്ചത്. എന്നാല്‍, എല്ലാ വെല്ലുവിളികളും അവഗണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രം വിജയിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ദേശീയ ജെനറല്‍ സെക്രടറി അഭിഷേക് ബാനര്‍ജി ചൂണ്ടിക്കാണിച്ചതുപോലെ, ഇത് തെരഞ്ഞെടുക്കാനുള്ള വോടെടുപ്പല്ലെന്നും മറിച്ച് ഇന്ധന വിലവര്‍ധനവിലും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തിന്റെ മറ്റ് ആരോപിക്കപ്പെടുന്ന ജനദ്രോഹ നീക്കങ്ങളിലും പ്രതിഷേധിക്കാനാണെന്നും പാര്‍ടി ഉള്‍പടെയുള്ളവര്‍ കരുതുന്നു.

തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ ടിഎംസി ചെയര്‍പേഴ്‌സനും പശ്ചിമ ബന്‍ഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു.

വിജയിച്ച രണ്ട് സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി പ്രചാരണം നടത്തിയ മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും ട്വീറ്റ് ചെയ്തു.

'അസന്‍സോളിലെ ജനങ്ങള്‍ എന്നെ ഇരു കൈകളും നീട്ടി സ്വീകരിച്ചതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് നടനും രാഷ്ട്രീയ നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയെ ഉദ്ധരിച്ച് ന്യൂസ് 18 റിപോര്‍ട് ചെയ്തു.

അസന്‍സോളിലെ ശത്രുഘ്നന്‍ സിന്‍ഹയുടെ പ്രകടനത്തെ ബാബുല്‍ സുപ്രിയോ വിശേഷിപ്പിച്ചത് കാവ്യനീതി എന്നാണ്. 'ഞാന്‍ ശത്രുജിയോടൊപ്പം അസന്‍സോളിലും ഒരുമിച്ച് പ്രവര്‍ത്തിക്കും, കാരണം ആ സ്ഥലം എന്റെ കൈകള്‍ പോലെ എനിക്കറിയാം.'

തന്റെ വിജയം ടിഎംസി പ്രവര്‍ത്തകര്‍ക്കും മമത ബാനര്‍ജിക്കും പാര്‍ടിയുടെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കും സമര്‍പിക്കുന്നുവെന്നും തനിക്കെതിരെ 'ക്ഷുദ്രകരമായ പ്രചാരണങ്ങള്‍' നടത്തിയവര്‍ക്കുള്ള റാപ് എന്നുമാണ് അദ്ദേഹം തെരഞ്ഞെടുപ്പ് വിജയത്തെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ അസന്‍സോളിലെ രണ്ട് നിയമസഭാ സീറ്റുകളില്‍ ബിജെപി വിജയിച്ചപ്പോള്‍ ടിഎംസി അഞ്ചെണ്ണത്തില്‍ വിജയിച്ചു.

ഇത്തവണ ലോക്സഭാ സീറ്റില്‍ വിജയിച്ചപ്പോള്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും തൃണമൂല്‍ ലീഡ് നേടി.

അതേസമയം 'ഭീകരത' മൂലമാണ് അസന്‍സോളില്‍ തന്റെ പാര്‍ടി പരാജയപ്പെട്ടതെന്ന് ബിജെപി സ്ഥാനാര്‍ഥി അഗ്‌നിമിത്ര പോള്‍ പറഞ്ഞു. എന്നാല്‍ അതിന് ഒരു നല്ല സംഘടന ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'പോറസ് രാജാവ് അലക്‌സാണ്ടറിനോട് പറഞ്ഞത് ഞാന്‍ ആവര്‍ത്തിക്കും... രാജാവ് രാജാവിനോട് പെരുമാറുന്നത് പോലെയാണ് താന്‍ പെരുമാറാന്‍ ആഗ്രഹിച്ചത്. ശത്രുഘ്‌നന്‍ സിന്‍ഹയും എന്നെ ഒരു നേതാവായി പരിഗണിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 

ഞാന്‍ ജനങ്ങളുടെ മാന്‍ഡേറ്റ് അംഗീകരിക്കുന്നു, എന്നെത്തന്നെ പുനരുജ്ജീവിപ്പിക്കാനും പ്രവര്‍ത്തിക്കാനും ഈ അനുഭവം ഉപയോഗിക്കും. വിജയത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹയെ ഞാന്‍ അഭിനന്ദിക്കുന്നു,' എന്നും അഗ്‌നിമിത്ര പോള്‍ പറഞ്ഞു. തന്റെ തോല്‍വിക്ക് പോള്‍ ട്വിറ്ററിലൂടെ പ്രധാനമന്ത്രിയോട് ക്ഷമാപണവും നടത്തി.

അതിനിടെ വോടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ പോളിന്റെ കാറിന് നേരെ തൃണമൂല്‍ അനുഭാവികള്‍ വാടര്‍ പൗചുകളും പച്ച നിറവും ഇഷ്ടികയും എറിഞ്ഞെന്നും പൊലീസ് അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും ബിജെപി ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ ടിഎംസി നിഷേധിച്ചു.

തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ പറഞ്ഞത് ഇങ്ങനെ:

'ഇത് ഉപതെരഞ്ഞെടുപ്പായിരുന്നു, വോടുകള്‍ പൊതുവെ അധികാരത്തിലുള്ള പാര്‍ടിക്കായിരിക്കും... അവിടെയും ഭീകരതയുണ്ട്... എന്നാല്‍ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ അസന്‍സോളില്‍ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.'

ന്യൂനപക്ഷ വോടുകളില്‍ കണ്ണുവെക്കേണ്ടതുണ്ടെങ്കിലും ടിഎംസിക്ക് ഇതൊരു മധുര വിജയമാണെന്ന് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ പറയുന്നു. അതേസമയം തെരഞ്ഞെടുപ്പില്‍ ബിജെപി പുതിയ ആശയങ്ങള്‍ പയറ്റണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Shatrughan Sinha And Babul Supriyo Ensure Blockbuster Bengal Bypoll Wins for TMC, Kolkata, News, Politics, Election, BJP, Mamata Banerjee, Twitter, National


Keywords: Shatrughan Sinha And Babul Supriyo Ensure Blockbuster Bengal Bypoll Wins for TMC, Kolkata, News, Politics, Election, BJP, Mamata Banerjee, Twitter, National.

Post a Comment