Follow KVARTHA on Google news Follow Us!
ad

സീരിയല്‍ താരം ഐശ്വര്യ ദേവി വിവാഹിതയായി; വരന്‍ സിദ്ധാര്‍ഥ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Marriage,Actress,Cinema,Kerala,
കൊച്ചി: (www.kvartha.com 18.04.2022) സീരിയല്‍ താരം ഐശ്വര്യ ദേവി വിവാഹിതയായി. ഒമാനില്‍ ജോലി ചെയ്യുന്ന സിദ്ധാര്‍ഥ് ആണ് വരന്‍. ഏപ്രില്‍ 17ന് ആയിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Serial actress Aishwarya Devi gets married; Groom Siddharth, Kochi, News, Marriage, Actress, Cinema, Kerala

മൂന്നു വ്യത്യസ്ത ലുകിലായിരുന്നു ഐശ്വര്യ വിവാഹവേദിയിലെത്തിയത്. സര്‍വാഭരണ വിഭൂഷിതയായി അതിസുന്ദരിയായാണ് ഐശ്വര്യ വേദിയിലെത്തിയത്. സീരിയല്‍ താരങ്ങളായ മനീഷ മഹേഷ്, ലാവണ്യ, അമൃത നായര്‍ തുടങ്ങി നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുത്തു.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലെ അവന്തിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. നേരത്തെ അവന്തികയുടെ സേവ് ദി ഡേറ്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നറുമുകയോ എന്ന തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിലൊരുക്കിയ വീഡിയോയില്‍ തമിഴ് സ്‌റ്റൈലിലായിരുന്നു താരം എത്തിയത്.

 

Keywords: Serial actress Aishwarya Devi gets married; Groom Siddharth, Kochi, News, Marriage, Actress, Cinema, Kerala.

Post a Comment