Follow KVARTHA on Google news Follow Us!
ad

Security | 184 മുന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സുരക്ഷ പഞ്ചാബ് പിന്‍വലിച്ചു; പട്ടികയില്‍ ചന്നിയുടെയും അമരീന്ദറിന്റെയും കുടുംബങ്ങളും

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Panjab,News,Politics,Police,Protection,Letter,National,
ലുധിയാന: (www.kvartha.com) 184 മുന്‍ മന്ത്രിമാരുടെയും മുന്‍ എംഎല്‍എമാരുടെയും മറ്റ് നേതാക്കളുടെയും സുരക്ഷ പിന്‍വലിക്കാന്‍ ഉത്തരവിട്ട് പഞ്ചാബ് പൊലീസ്. എന്നാല്‍ കോടതിയുടെ പ്രത്യേക ഉത്തരവുകള്‍ പ്രകാരം വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ പിന്‍വലിക്കില്ലെന്നും അഡിഷനല്‍ ഡയറക്ടര്‍ ജെനറല്‍ ഓഫ് പൊലീസ് (Security) പുറത്തുവിട്ട കത്തില്‍ പറഞ്ഞു.

Punjab Withdraws Security of 184 Former Ministers, MLAs; Families of Channi, Amarinder on List Too, Panjab, News, Politics, Police, Protection, Letter, National

പൊലീസ് കമിഷണര്‍മാര്‍ക്കും സീനിയര്‍ പൊലീസ് സൂപ്രണ്ടുമാര്‍ക്കും ഉള്‍പെടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 20 ന് ഇതുസംബന്ധിച്ച് കത്ത് അയച്ചു.

മുന്‍ മന്ത്രിമാരായ സുര്‍ജിത് കുമാര്‍ രഖ്റ, സുച സിംഗ് ഛോടേപൂര്‍, ജന്‍മേജ സിംഗ് സെഖോണ്‍, ബിബി ജാഗിര്‍ കൗര്‍, മദന്‍ മോഹന്‍ മിതല്‍, ടോട സിംഗ്, ഗുല്‍സാര്‍ സിംഗ് റാണികെ എന്നിവരാണ് സുരക്ഷ നഷ്ടപ്പെടുന്നവരില്‍ പ്രമുഖര്‍.

മുന്‍ മുഖ്യമന്ത്രിമാരുടെയും മറ്റ് മന്ത്രിമാരുടെയും കുടുംബത്തിനുള്ള സുരക്ഷയും പിന്‍വലിച്ചു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ കുടുംബം, മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ മകന്‍ രനീന്ദര്‍ സിംഗ്, മുന്‍ മന്ത്രി ആദേശ് പര്‍താപ് സിങ്ങിന്റെ ഭാര്യ പുനീത് കൗര്‍, കെയ്റോണ്‍, മുന്‍ ധനമന്ത്രി മന്‍പ്രീത് സിംഗ് ബാദലിന്റെ മകന്‍ അര്‍ജുന്‍ ബാദല്‍ എന്നിവരുടെ സുരക്ഷയും നഷ്ടമാകും.

രാഷ്ട്രീയക്കാരുടെ സുരക്ഷ നഷ്ടപ്പെട്ട മറ്റ് കുടുംബാംഗങ്ങള്‍ കോണ്‍ഗ്രസ് എംഎല്‍എ പര്‍താപ് സിംഗ് ബജ്വയുടെ ഭാര്യ ചരണ്‍ജിത് കൗര്‍ ബജ്വ, മുന്‍ മന്ത്രി സുഖ് ജീന്ദര്‍ രണ്‍ധാവയുടെ മകന്‍ ഉദയ് ബീര്‍ സിംഗ് എന്നിവരാണ്. മുന്‍ എംപിയും ഐപിഎല്‍ മുന്‍ ചെയര്‍മാനുമായ രാജീവ് ശുക്ല, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകനായിരുന്ന മഹി ഗില്‍, മുന്‍ ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായയുടെ മകന്‍ സിദ്ധാന്ത് ചതോപാധ്യായ എന്നിവരുടെ സുരക്ഷയും പൊലീസ് പിന്‍വലിച്ചു.

പഞ്ചാബ് ബിജെപി ജെനറല്‍ സെക്രടറി ജിവാന്‍ ഗുപ്ത, മുന്‍ പഞ്ചാബ് ബിജെപി അധ്യക്ഷന്‍ രജീന്ദര്‍ ഭണ്ഡാരി, രാജേഷ് ബഗ്ഗ എന്നിവരടക്കമുള്ള ബിജെപി നേതാക്കളുടേയും സുരക്ഷ പിന്‍വലിച്ചു. ഗോവിന്ദ് സിംഗ് ലോംഗോവല്‍, ജീത് മൊഹീന്ദര്‍ സിംഗ്, കരണ്‍ കൗര്‍ ബ്രാര്‍, ബല്‍ബീര്‍ സിംഗ് ഘുനാസ്, ദീപ് മല്‍ഹോത്ര, മന്തര്‍ സിംഗ് ബ്രാര്‍, ജോഗീന്ദര്‍ പാല്‍ ജെയിന്‍, അരവിന്ദ് ഖന്ന, സരബ്ജിത് മകാര്‍ തുടങ്ങിയ മുന്‍ അകാലി, കോണ്‍ഗ്രസ് എംഎല്‍എമാരുടെ സുരക്ഷയും പിന്‍വലിച്ചു.

പഞ്ചാബ് യൂത് കോണ്‍ഗ്രസ് മേധാവി ബരീന്ദര്‍ ധിലന്‍, മുന്‍ അകാല്‍ തഖ്ത് ജതേദാര്‍ ഗിയാനി ഗുര്‍ബചന്‍ സിംഗ്, പട്ന സാഹിബിലെ മുന്‍ ജതേദാര്‍ ഗ്യാനി ഇഖ്ബാല്‍ സിംഗ്, അമര്‍ജിത് സിംഗ് ചൗള, സുര്‍ജിത് സിംഗ് ഗാര്‍ഹി എന്നിവരുള്‍പെടെ ചില എസ്ജിപിസി അംഗങ്ങള്‍ക്കും സുരക്ഷ നഷ്ടപ്പെട്ടു. കഴിഞ്ഞ മാസം മുന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സുരക്ഷ പൊലീസ് പിന്‍വലിച്ചിരുന്നു.

Keywords: Punjab Withdraws Security of 184 Former Ministers, MLAs; Families of Channi, Amarinder on List Too, Panjab, News, Politics, Police, Protection, Letter, National.

Post a Comment