Follow KVARTHA on Google news Follow Us!
ad

Second Marriage | 66-ാം വയസില്‍ ദീര്‍ഘകാല സുഹൃത്തുമായി രണ്ടാം വിവാഹത്തിനുള്ള തയാറെടുപ്പില്‍ മുന്‍ ക്രികറ്റ് താരം അരുണ്‍ ലാല്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Kolkata,News,Cricket,Sports,Marriage,Media,Report,National,
കൊല്‍കത: (www.kvartha.com) മുന്‍ ക്രികറ്റ് താരവും ഇപ്പോള്‍ ബന്‍ഗാള്‍ ക്രികറ്റ് ടീമിന്റെ മുഖ്യ പരിശീലകനുമായ അരുണ്‍ ലാല്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു. തന്റെ ദീര്‍ഘകാല സുഹൃത്ത് ബുള്‍ ബുള്‍ സാഹയെ ആണ് അദ്ദേഹം വിവാഹം കഴിക്കുന്നത്. കഴിഞ്ഞ മാസം ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. 2022 മെയ് രണ്ടിനാണ് വിവാഹം എന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. കൊല്‍കതയിലെ പീര്‍ലെസ് ഇന്‍ ഹോടലില്‍ വിവാഹ സല്‍കാരം നടക്കും.

66കാരനായ ലാല്‍ മുമ്പ് റീന എന്ന യുവതിയെ വിവാഹം കഴിച്ചിരുന്നു. അടുത്തിടെ അസുഖബാധിതയായ ഇവര്‍ ഇപ്പോള്‍ ലാലില്‍ നിന്നും വേര്‍പിരിഞ്ഞ് കഴിയുകയാണ്. ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടി. ബുള്‍ ബുള്‍ സാഹയുമായുള്ള വിവാഹനിശ്ചയത്തിന് മുമ്പ് ലാല്‍ റീനയുടെ സമ്മതം വാങ്ങിയിരുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 ബന്‍ഗാളി റിപോര്‍ട് ചെയ്തു.

ബന്‍ഗാള്‍ ക്രികറ്റ് ടീമിനും സിഎബി ഉദ്യോഗസ്ഥര്‍ക്കും മറ്റ് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിവാഹ കത്ത് അയച്ചിട്ടുണ്ട്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗാംഗുലിയെ ലാലിന് വര്‍ഷങ്ങളായി അറിയാം, മൂന്ന് പതിറ്റാണ്ടിലേറെയായി ബന്‍ഗാള്‍ ക്രികറ്റുമായി അദ്ദേഹത്തിന് അടുത്ത ബന്ധമാണുള്ളത്.

മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരമായ ലാല്‍ നല്ലൊരു കമന്റേറ്റര്‍ കൂടിയായിരുന്നു. 2016-ല്‍ അഡിനോയിഡ് സിസ്റ്റിക് കാര്‍സിനോമ എന്ന അപൂര്‍വ തരം കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം കുറച്ചുകാലമായി കമന്ററിയില്‍ നിന്ന് മാറിനില്‍ക്കുകയാണ്. ഇപ്പോള്‍ അസുഖം ഭേദമായി. 2019-20 ല്‍ രഞ്ജി ട്രോഫി ഫൈനലിന് ബന്‍ഗാള്‍ യോഗ്യത നേടിയതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ലാല്‍ ആണ്.

Arun Lal Set To Get Married For The Second Time With Long-Time Friend At The Age Of 66 | SEE Pre-Wedding PICS, Kolkata, News, Cricket, Sports, Marriage, Media, Report, National


Keywords: Arun Lal Set To Get Married For The Second Time With Long-Time Friend At The Age Of 66 | SEE Pre-Wedding PICS, Kolkata, News, Cricket, Sports, Marriage, Media, Report, National.

Post a Comment