Follow KVARTHA on Google news Follow Us!
ad

9th Say Exam | ഈ വര്‍ഷം 9-ാം ക്ലാസില്‍ സേ പരീക്ഷ; മേയ് 10 നകം നടത്താന്‍ നിര്‍ദേശം

Say Exam for 9th Grade Students in Kerala this Year#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) ഒമ്പതാം ക്ലാസില്‍ ഈ വര്‍ഷം സേ പരീക്ഷ നടത്തുന്നു. 10-ാം ക്ലാസിലേക്ക് പ്രവേശനത്തിന് അര്‍ഹത ലഭിച്ചിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ക്കാണ് സേ പരീക്ഷ നടത്തുന്നത്. സ്‌കൂള്‍തലത്തില്‍ ചോദ്യപേയ്പര്‍ തയ്യാറാക്കി മേയ് 10 നകം പരീക്ഷനടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. 

വാര്‍ഷികപരീക്ഷ എഴുതാനാകാത്തവരുടെ ഒന്നും രണ്ടും ടേം പരീക്ഷയിലെ മാര്‍കിന്റെ അടിസ്ഥാനത്തില്‍ ക്ലാസ് കയറ്റം നല്‍കുകയായിരുന്നു മുന്‍വര്‍ഷങ്ങളില്‍ ചെയ്തിരുന്നത്. ഈ വര്‍ഷം കോവിഡ് വ്യാപനം മൂലം  ടേം പരീക്ഷകള്‍ നടത്താതിരുന്നതിനാലാണ് സേ പരീക്ഷ നടത്താമെന്ന തീരുമാനത്തിലെത്തിയത്. വാര്‍ഷികപരീക്ഷ എഴുതാനാകാത്ത കുട്ടികള്‍ക്കും അവസരം ലഭിക്കും. 

ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പ്രമോഷന്‍ നടപടികള്‍ മേയ് നാലിനകം പൂര്‍ത്തിയാക്കണമെന്നും സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. എട്ടുവരെ ക്ലാസുകളിലെ എല്ലാവര്‍ക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അടുത്ത ക്ലാസിലേക്ക് പ്രവേശനം നല്‍കും. 

News,Kerala,State,Thiruvananthapuram,Top-Headlines, Education, Students,Examination, Say Exam for 9th Grade Students in Kerala this Year


സ്‌കൂളുകളില്‍ 2022-'23 അധ്യയനവര്‍ഷത്തെ പ്രവേശന നടപടികള്‍ ആരംഭിച്ചു. രക്ഷിതാക്കള്‍ക്ക് സ്‌കൂളില്‍ നേരിട്ടെത്തി പ്രവേശനത്തിന് അപേക്ഷ നല്‍കാം. പ്രവേശനസമയത്ത് ഏതെങ്കിലും രേഖകള്‍ സമര്‍പിക്കാനാകാത്തവര്‍ക്കും താത്കാലികമായി പ്രവേശനം നല്‍കാം.

Keywords: News,Kerala,State,Thiruvananthapuram,Top-Headlines, Education, Students,Examination, Say Exam for 9th Grade Students in Kerala this Year

Post a Comment