Follow KVARTHA on Google news Follow Us!
ad

സന്തോഷ് ട്രോഫി; എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബംഗാളിനെ തകര്‍ത്ത് കേരളം

Santhosh Trophy; Kerala defeated Bengal by two goals #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മലപ്പുറം: (www.kvartha.com) സന്തോഷ് ട്രോഫിയില്‍ പശ്ചിമ ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കേരളം. കേരള ഡിഫെന്‍ഡര്‍ ജി സഞ്ജുവാണ് കളിയില്‍ തിളങ്ങിയത്. 85-ാം മിനിറ്റില്‍ പി എന്‍ നൗഫലും ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ജെസിന്‍ ടി കെ എന്നിവരാണ് കേരളത്തിനായി ഗോള്‍ നേടിയത്.
 
Santhosh Trophy; Kerala defeated Bengal by two goals



84ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് നല്‍കിയ പാസില്‍ ബംഗാളിന്റെ ഒരു പ്രതിരോധ താരത്തെയും ഗോള്‍കീപറെയും കബളിപ്പിച്ചാണ് നൗഫല്‍ വലയം തകര്‍ത്തത്. മത്സരം രണ്ടാം പകുതിയുടെ അധിക സമയത്തില്‍ പകരക്കാരനായി എത്തിയ ജെസിന്‍ കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തിയത്. 49,51,52 മിനിറ്റുകളില്‍ ലഭിച്ച മികച്ച അവസരങ്ങള്‍ കേരളം നഷ്ടപ്പെടുത്തിയിരുന്നു.

Keywords: Kerala, News, Sports, Football, West Bengal, Malappuram, Santhosh Trophy; Kerala defeated Bengal by two goals

Post a Comment