Cannabis | കണ്ടാല്‍ തുളസി കൂട്ടിക്കലര്‍ത്തിയ പച്ചമരുന്ന്; ഗൂഗിള്‍ പേ വഴി പണം നല്‍കിയാല്‍ കൊറിയറായി ഐറ്റം വീട്ടിലെത്തും; സാമൂഹിക മാധ്യമങ്ങളിലൂടെ വില കിഴിവ് ഓഫര്‍ നല്‍കി കുപ്പിക്കഞ്ചാവ് വില്‍പന; ഹരിയാന സംഘത്തിന്റെ വിപണനകേന്ദ്രമായി കൊച്ചിയും, 11 പേര്‍ക്കെതിരെ കേസ്

 


കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് കഞ്ചാവ് മാഫിയകള്‍ പിടിമുറുക്കുന്നെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പരിശോധന കര്‍ശനമാക്കിയതോടെ കഞ്ചാവ് മാഫിയകളും ഹൈടെകിലായി. പച്ചമരുന്നെന്ന വ്യാജേന സമൂഹ മാധ്യമങ്ങളിലൂടെയുള്ള പരസ്യം നല്‍കി വിലകിഴിവ് പ്രഖ്യാപിച്ച് കൊറിയറായാണ് വില്‍പനയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 

എറണാകുളത്തെ സ്വകാര്യ കൊറിയര്‍ സ്ഥാപനം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊച്ചിയിലേക്കും കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്. കുപ്പിയിലാക്കിയ കഞ്ചാവ് ഇടനിലക്കാരില്ലാതെ രാജ്യത്തെവിടെയും കൊറിയറായി എത്തിച്ചു കൊടുക്കുന്ന ഹരിയാന സംഘത്തിന്റെ വിപണനകേന്ദ്രമായി കൊച്ചിയും മാറി കൊണ്ടിരിക്കുന്നു. 

കഞ്ചാവ് പൊടിച്ച് നേര്‍ത്ത കുപ്പിയിലാക്കി തുളസി പോലുള്ള പച്ചമരുന്നുമായി കൂട്ടിക്കലര്‍ത്തിയാണ് ഗുഡ്ഗാവിലുള്ള കമ്പനി ഉത്പന്നം വിപണിയില്‍ എത്തിച്ചിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങളില്‍ വിലയില്‍ 10-15 ശതമാനം കിഴിവു നല്‍കിയാണ് വില്പന. ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിലാണ് കുപ്പിയില്‍ കഞ്ചാവാണെന്ന് വ്യക്തമായത്.

Cannabis | കണ്ടാല്‍ തുളസി കൂട്ടിക്കലര്‍ത്തിയ പച്ചമരുന്ന്; ഗൂഗിള്‍ പേ വഴി പണം നല്‍കിയാല്‍ കൊറിയറായി ഐറ്റം വീട്ടിലെത്തും; സാമൂഹിക മാധ്യമങ്ങളിലൂടെ വില കിഴിവ് ഓഫര്‍ നല്‍കി കുപ്പിക്കഞ്ചാവ് വില്‍പന; ഹരിയാന സംഘത്തിന്റെ വിപണനകേന്ദ്രമായി കൊച്ചിയും, 11 പേര്‍ക്കെതിരെ കേസ്


നാല് ഗ്രാമിന് 899 രൂപയാണ് കുപ്പി കഞ്ചാവിന്റെ വില. ഗൂഗിള്‍ പേ വഴിയാണ് പണമിടമാട്. കൈമാറുന്ന വിലാസത്തില്‍ ഏതാനും ദിവസത്തിനകം എത്തിക്കും. സംഭവം ഓര്‍ഡര്‍ ചെയ്ത 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കളമശേരി സ്വദേശി അനീഷ് ജോസഫ്, കോഴിക്കോട് സ്വദേശി എസ് അര്‍ജുന്‍, കാക്കനാട് സ്വദേശി നിഖില്‍ കൃഷ്ണന്‍, ഇരിഞ്ഞാലക്കുട സ്വദേശി അതുല്‍ കൃഷ്ണ, മഞ്ചേരി സ്വദേശി പ്രകാശ് രാമനാഥ്, തേവര സ്വദേശി തന്മയ് അഷര്‍, കുളത്തൂര്‍ സ്വദേശി അക്ഷയ്, എറണാകുളം സ്വദേശികളായ അനിരുദ്ധ്, വര്‍ഗീസ് മാത്യു, പാല സ്വദേശി ജോസഫ് സെബാസ്റ്റ്യന്‍, മഞ്ചേരി സ്വദേശി ഫര്‍ഹാന്‍ കബീര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 

നിരവധിപ്പേര്‍ കഞ്ചാവ് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നാണ് കൊച്ചി സിറ്റി നര്‍കോടിക്സിന്റെ നിഗമനം. അന്വേഷണ സംഘത്തില്‍ സിറ്റി ഡാന്‍സാഫ്, സെന്‍ട്രല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ പ്രതികളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Keywords:  News,Kerala,State,Kochi,Drugs,Online,Case,Technology,Top-Headlines, Sale of Bottled Cannabis; Police registered case against 11 persons
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia