Follow KVARTHA on Google news Follow Us!
ad

Sadhvi Rithambara | ഇന്‍ഡ്യയെ വേഗം ഹിന്ദു രാഷ്ട്രമാക്കാനുള്ള മാര്‍ഗവുമായി വി എച് പി നേതാവ് സാധ് വി ഋതംബര; നിബന്ധന ഇങ്ങനെ

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Politics,Religion,Children,RSS,National,
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയെ വേഗം ഹിന്ദു രാഷ്ട്രമാക്കാനുള്ള മാര്‍ഗവുമായി വി എച് പി നേതാവ് സാധ്വി ഋതംബര രംഗത്ത്. എല്ലാ ഹിന്ദു ദമ്പതികളും നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും അതില്‍ രണ്ട് പേരെ രാഷ്ട്രത്തിന് സമര്‍പിക്കണമെന്നും അതിലൂടെ പെട്ടെന്ന് ഹിന്ദു രാഷ്ട്രം സൃഷ്ടിക്കാമെന്നുമാണ് സാധ് വി ഋതംബര പറയുന്നത്.


VHP Leader Sadhvi Rithambara asks Hindu couples to produce 4 kids, New Delhi, News, Politics, Religion, Children, RSS, National

നാം രണ്ട് നമുക്ക് രണ്ട് എന്ന തത്വമാണ് എല്ലാ ഹിന്ദു സ്ത്രീകളും സ്വീകരിക്കുന്നത് . പക്ഷേ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നാണ് അവരോട് അപേക്ഷിക്കുന്നത്. അവരില്‍ രണ്ട് പേരെ രാഷ്ട്രത്തിന് സമര്‍പിക്കണം. മറ്റ് രണ്ട് പേരെ കുടുംബത്തിന്റെ ചുമതല ഏല്‍പിക്കാം. അങ്ങനെ രാജ്യം അതിവേഗം ഹിന്ദു രാഷ്ട്രമാകും. രാജ്യത്ത് ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കണം. ജനസംഖ്യ സന്തുലിതമാകുമെന്നും സാധ് വി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

കുട്ടികളെ ആര്‍ എസ് എസിന് സമര്‍പിക്കാന്‍ ദമ്പതികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവരെ വിശ്വ ഹിന്ദു പരിഷത് പ്രവര്‍ത്തകരാക്കണമെന്നും അങ്ങനെ രാജ്യത്തിന് നല്‍കണമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഋതംബര വ്യക്തമാക്കി.

Keywords: VHP Leader Sadhvi Rithambara asks Hindu couples to produce 4 kids, New Delhi, News, Politics, Religion, Children, RSS, National.

Post a Comment