Follow KVARTHA on Google news Follow Us!
ad

Capturing Zelensky | 'സെലൻസ്‌കിയെ പിടികൂടാൻ നിമിഷങ്ങൾ മാത്രം'; ആ സംഭവം യുക്രൈൻ പ്രസിഡന്റിന്റെ അടുത്ത സഹായി പറയുന്നു

Russia was ‘just minutes away’ from capturing Zelensky, close aide says: report, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കീവ്:(www.kvartha.com) യുക്രൈനിലെ റഷ്യൻ ആക്രമണം 66-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ നിർണായക വെളിപ്പെടുത്തൽ. 'പ്രസിഡന്റിനെയും കുടുംബത്തെയും പിടികൂടുക എന്ന ഉദ്ദേശത്തോടെയാണ് റഷ്യൻ സൈന്യം കീവിലെത്തിയതെന്നും ഫെബ്രുവരി 24-ന് അധിനിവേശത്തിന്റെ ആദ്യ മണിക്കൂറുകളിൽ അവരെ കണ്ടെത്തുന്നതിന് മിനിറ്റുകൾ മാത്രം അകലെയായിരുന്നു റഷ്യയെന്നും യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ സഹായി വെളിപ്പെടുത്തി.
                      
News, World, Top-Headlines, Ukraine, Russia, War, Attack, Government, President, Prime Minister, America, England, Country, Ukrainian President Volodymyr Zelensky, UK Prime Minister, US Government, Russian President Putin, Russia was ‘just minutes away’ from capturing Zelensky, close aide says: report.

ടൈം മാഗസിൻ പ്രസിദ്ധീകരിച്ച 'ഇൻസൈഡ് സെലെൻസ്‌കിസ് വേൾഡ്' എന്ന തലക്കെട്ടിലുള്ള ഒരു അഭിമുഖത്തിൽ, പ്രസിഡൻഷ്യൽ ഓഫീസുകളും സർകാർ ക്വാർടേഴ്സുകളും റഷ്യൻ റഡാറിൽ എങ്ങനെ വന്നുവെന്നും സെലെൻസ്‌കിയുടെ ഓഫീസിനുള്ളിലേക്ക് വെടിയൊച്ചകൾ കേൾക്കാമായിരുന്നുവെന്നും പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് വിവരിക്കുന്നു. 'യുദ്ധത്തിന്റെ ആദ്യ മണിക്കൂറുകളിൽ അദ്ദേഹത്തെയും കുടുംബത്തെയും തേടി മിനിറ്റുകൾക്കുള്ളിൽ റഷ്യൻ സൈന്യം എത്തി', അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

'പ്രസിഡൻഷ്യൽ ഓഫീസുകൾ ഏറ്റവും സുരക്ഷിതമായ സ്ഥലമല്ലെന്ന് പെട്ടെന്നുതന്നെ വ്യക്തമായി. പ്രസിഡന്റിനെയും കുടുംബത്തെയും കൊല്ലുകയോ പിടിക്കുകയോ ചെയ്യുന്നതിനായി പാരച്യൂട് വഴിയിറങ്ങി റഷ്യൻ സൈന്യം കീവിലെത്തിയിട്ടുണ്ടെന്ന് സെലെൻസ്‌കിയെ അറിയിച്ചു. ആ രാത്രിക്ക് മുമ്പ് ഞങ്ങൾ അത്തരം കാര്യങ്ങൾ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ', ആൻഡ്രി യെർമാക് പറഞ്ഞു.

ഫെബ്രുവരി 24-ലെ അധിനിവേശത്തിന്റെ ആദ്യ സായാഹ്നത്തിൽ സെലെൻസ്‌കിയും കുടുംബവും ഉള്ളിലുള്ളപ്പോൾ തന്നെ ഗവൺമെന്റ് ക്വാർടേഴ്‌സിന് ചുറ്റും വെടിവെപ്പ് നടന്നതായി യെർമാക് പറഞ്ഞു. പ്രസിഡന്റിന്റെ അംഗരക്ഷകർ കിട്ടിയതെല്ലാം ഉപയോഗിച്ച് കോംപൗണ്ട്  സുരക്ഷിതമാക്കാൻ ശ്രമിച്ചു. കോംപൗണ്ടിനുള്ളിൽ അംഗരക്ഷകർ ലൈറ്റുകൾ അണച്ച് സെലെൻസ്‌കിക്കും അദ്ദേഹത്തിന്റെ ഒരു ഡസനോളം സഹായികൾക്കുമായി ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും തോക്കുകളും കൊണ്ടുവന്നു. ആയുധങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവരിൽ കുറച്ചുപേർക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. ആ സമയത്തും ഭാര്യയും കുട്ടികളും അവിടെയുണ്ടായിരുന്നുവെന്ന് സെലെൻസ്‌കി പിന്നീട് എന്നോട് പറഞ്ഞു', അദ്ദേഹം കൂട്ടിച്ചേർത്തു.

അധിനിവേശത്തിന് രണ്ട് ദിവസത്തിന് ശേഷം, യു‌എസ് ഗവൺമെന്റ് യുദ്ധത്തിൽ തകർന്ന യുക്രൈനിൽ നിന്ന് സെലെൻസ്‌കിക്ക് സുരക്ഷിതമായ പലായനം വാഗ്ദാനം ചെയ്തു. 'എനിക്ക് ആയുധങ്ങൾ വേണം, സവാരിയല്ല' എന്ന് പറഞ്ഞു അദ്ദേഹം നിരസിച്ചു. റഷ്യ യുക്രൈൻ ആക്രമിച്ച സമയത്ത് താൻ സെലെൻസ്‌കിക്കും കുടുംബത്തിനും യുകെയിൽ അഭയം നൽകിയിരുന്നതായി യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും പറഞ്ഞതായി റിപോർട് വ്യക്തമാക്കുന്നു.

പുടിന്റെ 'പ്രത്യേക സൈനിക ഓപറേഷൻ' അതിന്റെ 9-ാം ആഴ്ചയിലാണിപ്പോൾ. റഷ്യ കിഴക്കൻ പ്രദേശങ്ങളിൽ ആക്രമണം ശക്തമായി തുടരുന്നതിനാൽ സമാധാന ചർചകൾ തകരാൻ സാധ്യതയുണ്ടെന്ന് യുക്രൈൻ മുന്നറിയിപ്പ് നൽകിയതായി റോയിടേഴ്‌സ് റിപോർട് ചെയ്തു. തലസ്ഥാനമായ കീവ് പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് റഷ്യൻ സൈന്യം യുക്രൈന്റെ കിഴക്കും തെക്കും കേന്ദ്രീകരിച്ചിരിക്കുകയാണ്. മാർച് 29 മുതൽ ഇരുരാജ്യങ്ങളും തമ്മിൽ മുഖാമുഖ സമാധാന ചർചകൾ നടത്തിയിട്ടില്ല. അതേസമയം, പല നഗരങ്ങളിലും ഷെലാക്രമണവും വ്യോമാക്രമണവും തുടരുന്നു.

Keywords: News, World, Top-Headlines, Ukraine, Russia, War, Attack, Government, President, Prime Minister, America, England, Country, Ukrainian President Volodymyr Zelensky, UK Prime Minister, US Government, Russian President Putin, Russia was ‘just minutes away’ from capturing Zelensky, close aide says: report.
< !- START disable copy paste -->

Post a Comment