Follow KVARTHA on Google news Follow Us!
ad

'മുത്തശ്ശിയെ ജീവനോടെ ഫ്രീസറിലാക്കി കൊലപ്പെടുത്തി'; കൊച്ചുമകന്‍ അറസ്റ്റിൽ; മൃതദേഹം കണ്ടെത്തിയത് നാല് മാസത്തിന് ശേഷം

Robert Tincher III: Georgia man kills grandma, 82, by stuffing her ALIVE in freezer, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
അര്‍മുചീ: (www.kvartha.com 17.04.2022) മുത്തശ്ശിയെ പ്ലാസ്റ്റിക് ചാക്കുകളിലാക്കി വലിയ ഫ്രീസറില്‍ കിടത്തി കൊലപ്പെടുത്തിയെന്ന കേസില്‍ റോബര്‍ട് കീത് ടിഞ്ചര്‍ മൂന്നാമന്‍ (29) എന്ന യുവാവ് അറസ്റ്റിലായി. 82 വയസുള്ള തന്റെ മുത്തശ്ശിയെ ഫ്രീസറില്‍ വെച്ചപ്പോള്‍ അവരുടെ പുറം പൊട്ടിയെന്നും വാതിലടക്കുമ്പോള്‍ അവര്‍ക്ക് ജീവനുണ്ടായിരുന്നെന്നും റോബര്‍ട് ടിഞ്ചര്‍ മൂന്നാമന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ജോര്‍ജിയയിലാണ് ഈ ക്രൂരമായ കൊലപാതകം നടന്നത്.
        
News, Murder, Crime, Top-Headlines, Arrest, World, Case, Police, Robert Tincher III: Georgia man kills grandma, 82, by stuffing her ALIVE in freezer.

വീണ് കിടപ്പിലായിരുന്ന വൃദ്ധയെ കാണാതായ വിവരം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒരു കുടുംബാംഗം പൊലീസില്‍ അറിയിച്ചത്. ഫ്ലോയിഡ് കൗണ്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫ്രീസറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. 2021-ന്റെ അവസാനത്തില്‍ മുത്തശ്ശി വീണപ്പോള്‍ ടിഞ്ചര്‍ പരിചരിച്ചില്ലെന്ന് ആരോപണം ഉണ്ട്. പകരം അവരെ ഫ്രീസറിലാക്കിയെന്ന് റോം ന്യൂസ്-ട്രിബ്യൂണ്‍ റിപോര്‍ട് ചെയ്യുന്നു. ടിഞ്ചര്‍ പരിക്കേറ്റ മുത്തശ്ശിയെ ജീവനോടെ പ്ലാസ്റ്റിക് ചാക്കില്‍ കൊണ്ടുപോതായും അതിനിടെ അവരുടെ എല്ലുകളില്‍ ഒടിഞ്ഞതായും സംശയിക്കുന്നു.

ഫ്രീസര്‍ പൂട്ടിയപ്പോള്‍ വൃദ്ധയുടെ ചലനവും ശ്വസനവും കൊച്ചുമകന്‍ വിവരിച്ചതായി അന്വേഷണ സംഘം പറയുന്നു. ഫ്രീസര്‍ കണ്ടെത്തിയേക്കുമെന്ന് ടിഞ്ചറിന് ആശങ്കയുണ്ടായിരുന്നു, അതിനാല്‍ അത് അടുത്തുള്ള ഗോഡൗണിലേക്ക് മാറ്റി, നാല് മാസത്തിന് ശേഷമാണ് പൊലീസ് അത് കണ്ടെത്തിത്. ഇതുവരെ, മുത്തശ്ശിയുടെ മുഖം പൊലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവം അറിഞ്ഞതോടെ ട്വിറ്റര്‍ ഉപയോക്താക്കള്‍ കൊലയാളിയായ കൊച്ചുമകനെതിരെ രംഗത്തെത്തി. അവന് വധശിക്ഷ നല്‍കണമെന്ന് ഒരാളെഴുതി. ഒരിക്കലും ജയിലില്‍ നിന്ന് മോചിപ്പിക്കരുതെന്ന് മറ്റൊരാൾ കുറിച്ചു. ഭീകരം തന്നെ, എനിക്ക് കഴിയില്ല- മറ്റൊരാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

Keywords: News, Murder, Crime, Top-Headlines, Arrest, World, Case, Police, Robert Tincher III: Georgia man kills grandma, 82, by stuffing her ALIVE in freezer.
< !- START disable copy paste -->

Post a Comment