ബെന്‍ഗ്ലൂറു: (www.kvartha.com)ബെന്‍ഗ്ലൂറു ഹൈവേ കവര്‍ചയ്ക്ക് പിന്നില്‍ കേരളത്തിലെ കുപ്രസിദ്ധ മോഷണ സംഘമെന്ന് പൊലീസ്. ബെന്‍ഗ്ലൂറുവിന്റെ വടക്കന്‍ പ്രാന്തപ്രദേശത്ത് കഴിഞ്ഞ മാസം നടന്ന കവര്‍ചയില്‍ കേരള പൊലീസ് തിരയുന്ന കൊള്ളക്കാരില്‍ ഒരാളായ കോടാലി ശ്രീധരന്റെ പത്ത് കൂട്ടാളികളെ പൊലീസ് അറസ്റ്റുചെയ്തു.
രാജീവ് പി കെ (48), വിഷ്ണുലാല്‍ (26), സനല്‍ ടി സി (34), അഖില്‍ (28), ജസീന്‍ ഫാരിസ് (28), സനാഫ് പി (33), സമീര്‍ എസ് (31), സൈനുൽ ആബിദി (212), ശഫീഖ് എ പി, റംശീദ് എന്ന മുത്താഫ് എന്നിവരാണ് അറസ്റ്റിലായത്.
മാര്‍ച് 11ന് പുലര്‍ചെ തുമകുരു റോഡിലെ മടവരയില്‍ സ്വര്‍ണവ്യാപാരിയുടെ ജീവനക്കാരെ കൊള്ളയടിച്ച ശേഷം 98 ലക്ഷം രൂപയും എസ്യുവിയുമായി 10 അംഗ സംഘം കടന്നുകളഞ്ഞു എന്നാണ് കേസ്.
രാജീവ് പി കെ (48), വിഷ്ണുലാല്‍ (26), സനല്‍ ടി സി (34), അഖില്‍ (28), ജസീന്‍ ഫാരിസ് (28), സനാഫ് പി (33), സമീര്‍ എസ് (31), സൈനുൽ ആബിദി (212), ശഫീഖ് എ പി, റംശീദ് എന്ന മുത്താഫ് എന്നിവരാണ് അറസ്റ്റിലായത്.
മാര്‍ച് 11ന് പുലര്‍ചെ തുമകുരു റോഡിലെ മടവരയില്‍ സ്വര്‍ണവ്യാപാരിയുടെ ജീവനക്കാരെ കൊള്ളയടിച്ച ശേഷം 98 ലക്ഷം രൂപയും എസ്യുവിയുമായി 10 അംഗ സംഘം കടന്നുകളഞ്ഞു എന്നാണ് കേസ്.
സംഭവത്തെ കുറിച്ച് ബെന്‍ഗ്ലൂറു റൂറല്‍ പൊലീസ് സൂപ്രണ്ട് കെ വംശി കൃഷ്ണ പറയുന്നത്:
അഭിഭാഷകനും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും സ്വര്‍ണ വ്യാപാരിയുമായ ജോസഫിന്റെ പണമാണ് അപഹരിച്ചത്. തന്റെ സ്ഥാപനത്തില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ഇടപാടുകാരില്‍ നിന്ന് പണം പിരിക്കാന്‍ ജോസഫ് അകൗണ്ടന്റായ ജെ ഫ്രാങ്ക്‌ലിനെയും മറ്റ് നാല് ജീവനക്കാരെയും ഹുബ്ബള്ളിയിലേക്ക് അയച്ചിരുന്നു. പണം തമിഴ്നാട്ടില്‍ എത്തിക്കേണ്ടതായിരുന്നു. എന്നാല്‍ എസ്യുവിയില്‍ ബെന്‍ഗ്ലൂറുവിലേക്ക് പോവുകയായിരുന്ന അഞ്ചുപേരെയും ശ്രീധരന്റെ സംഘം വഴിതിരിച്ചുവിട്ട് കൊള്ളയടിക്കുകയായിരുന്നു.
കവര്‍ചക്കാര്‍ പതിയിരുന്ന് വടിയും വെട്ടുകത്തിയും ഉപയോഗിച്ച് ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന എസ്യുവി കാര്‍ തകര്‍ക്കുകയും ഇവരുടെ നേരെ പാഞ്ഞടുത്ത് കൈവശമുണ്ടായിരുന്ന പണവും ഫോണുകളും എടുത്ത് വാഹനവുമായി കടന്നുകളഞ്ഞു. വാഹനവും ഫോണുമെല്ലാം നഷ്ടപ്പെട്ടതോടെ ജീവനക്കാര്‍ പെരുവഴിയിലായി. പൊലീസിനെ അറിയിക്കാന്‍ പോലും പറ്റാതെയായി.
പിന്നീട് മോഷ്ടാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ 50 കിലോമീറ്റര്‍ അകലെ ഹൊസൂര്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതാണ് കേസിലെ ആദ്യ വഴിത്തിരിവ്. എന്നാല്‍ മോഷ്ടാക്കളെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല.
മദനായകനഹള്ളി മുതല്‍ എറണാകുളം വരെയുള്ള 250 സിസിടിവി കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തുടര്‍ന്നുള്ള പൊലീസിന്റെ അന്വേഷണം.
അതേസമയം മോഷ്ടാക്കള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കിയ ആള്‍ കവര്‍ചയെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ കവര്‍ചക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തുകയുണ്ടായി. പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതിനുശേഷമാണ് ഒന്നര മാസത്തിന് ശേഷം സംഘം തനിക്ക് വാഹനം തിരികെ നല്‍കിയതെന്നും ഉടമ പറഞ്ഞു.
രണ്ട് എസ്യുവികള്‍ കൂടാതെ മോഷ്ടിച്ച പണത്തില്‍ 9.7 ലക്ഷം രൂപ മാത്രമാണ് പൊലീസിന് ഇതുവരെ പിടികൂടാനായത്. കര്‍ണാടകയില്‍ യാത്ര ചെയ്തപ്പോള്‍ സംഘം എസ്യുവിയുടെ രെജിസ്ട്രേഷന്‍ നമ്പറും മാറ്റിയിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ പ്രവേശിച്ചയുടന്‍ നമ്പര്‍ പ്ലേറ്റ് തിരികെ ഇട്ടു.
കവര്‍ചയ്ക്ക് മുമ്പ്, ഗാരേജിലേക്ക് പോയ സംഘം കാറിന്റെ ഷാസിനടിയില്‍ ഒരു ഫ് ളാറ്റ് ബോക്‌സ് ഘടിപ്പിച്ചു. പൊലീസ് ചെക് പോസ്റ്റുകളില്‍ കുടുങ്ങാതിരിക്കാന്‍ ഈ സാങ്കേതിക വിദ്യ കവര്‍ചക്കാര്‍ക്ക് സഹായകമായി. കേരളത്തിലെ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ അവര്‍ പണം ബോസ് ശ്രീധരന് കൈമാറുകയും ചെയ്തു. കവര്‍ചയ്ക്ക് മുമ്പ് അക്രമി സംഘം ജോസഫിന്റെ ബിസിനസ് സാമ്രാജ്യത്തെ കുറിച്ച് ആഴത്തില്‍ മനസിലാക്കിയിരുന്നു.
2009ല്‍ ആണ് ശ്രീധരന്‍ ആദ്യമായി മോഷണക്കേസില്‍ അറസ്റ്റിലാകുന്നത്. ബെന്‍ഗ്ലൂറു പൊലീസ് ആണ് ഇയാളെ അറസ്റ്റുചെയ്തത്. ചിക്പേട് പൊലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത മോഷണക്കേസ് ഉള്‍പെടെ കര്‍ണാടക, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലായി 16 കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
ഇയാളുടെ ഓര്‍ഡര്‍ നടപ്പിലാക്കാന്‍ ഒന്നിലധികം സംഘങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. ഒരു ടീം പരാജയപ്പെടുകയാണെങ്കില്‍, മറ്റൊരു ടീമിനെ നിയോഗിക്കുകയാണ് പതിവ്. വലിയ പണമിടപാടുകള്‍ക്ക് പ്രത്യേക സംഘവുമുണ്ട്.
Keywords: Kerala dacoit’s gang behind Bengaluru highway robbery: Cops, Bangalore, News, Local News, Robbery, Arrested, Police, Karnataka, National.