കണ്ണൂര്‍: (www.kvartha.com) സി പി എം പ്രവര്‍ത്തകന്‍ പുന്നേല്‍ താഴെവയലില്‍ ഹരിദാസനെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ ബി ജെ പി പ്രവര്‍ത്തകന്‍ പുന്നോലിലെ പാറക്കണ്ടി നിജില്‍ദാസിന്(38) ഒളിച്ച് താമസിക്കാന്‍ വീട് നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായ അധ്യാപിക പി എം രേഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. 50,000 രൂപയും രണ്ട് ആള്‍ജാമ്യവുമാണ് ബോണ്ട്.
നിജില്‍ദാസ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ് അറസ്റ്റിലായത്. പ്രതിയെ സഹായിച്ചതിന് രേഷ്മയേയും അറസ്റ്റ് ചെയ്തിരുന്നു. പുന്നോലിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ് അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പി എം രേഷ്മ. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് രേഷ്മ വീട് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
ഒളിച്ചുതാമസിക്കാന്‍ ഒരിടം വേണമെന്ന് പറഞ്ഞ്, വിഷുവിനുശേഷമാണ് നിജില്‍ദാസ് സുഹൃത്തായ രേഷ്മയെ ഫോണില്‍ വിളിച്ചത്. 17 മുതലാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ നിജില്‍ദാസ് താമസം തുടങ്ങിയത്. ഭക്ഷണം ഇവിടെ എത്തിച്ചുകൊടുക്കുകയായിരുന്നു.
വാട്സ് ആപ് കോളിലൂടെയായിരുന്നു സംസാരം. ഫോണ്‍സംഭാഷണത്തിലെ വിവരമുള്‍പെടെ പരിശോധിച്ചാണ് രേഷ്മയെ അറസ്റ്റുചെയ്തത്. അണ്ടലൂര്‍ കാവിനു സമീപത്തെ വീട്ടിലാണ് രേഷ്മയും മക്കളും താമസിച്ചിരുന്നത്. ഭര്‍ത്താവ് വിദേശത്താണ്. രണ്ടുവര്‍ഷം മുന്‍പാണ് പാണ്ട്യാലമുക്കില്‍ വീട് നിര്‍മിച്ചത്.
Keywords: Haridasan murder case: woman who held for giving shelter to accused gets bail, Kannur, Murder case, Accused, Court, Bail, Phone call, Kerala.