ദേശീയ ഹജ്ജ് കമിറ്റി ചെയര്‍മന്‍ പദവി പുണ്യകര്‍മമായി കാണുന്നുവെന്നും നേരിട്ട് ഹജ്ജിന് പോകാനുള്ള എംബാര്‍കേഷന്‍ സൗകര്യം കണ്ണൂരിലും ഏര്‍പെടുത്താന്‍ ശ്രമിക്കുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. സംഘടനാ പ്രവര്‍ത്തനം സേവനമാക്കുകയും മാനവ സേവ മാധവ സേവയായി കാണണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള ഉപദേശം ഏറ്റെടുത്ത് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
അമൃതാനന്ദമയി മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, ദേശീയ സമിതിയംഗം സി കെ പത്മനാഭന്‍, ബിജെപി ലക്ഷദ്വീപ് സംസ്ഥാന ജനറല്‍ സെക്രടറി മുഹമ്മദ് ഖാസിം, ഡോ. സി വി രവീന്ദ്രനാഥ്, കെ വി ജയരാജന്‍ മാസ്റ്റര്‍, ഫാദര്‍ ക്ലാരിനസ് പാലിയസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി, ബിഡിജെഎസ് ജില്ലാ ജനറല്‍ സെക്രടറി ഇ മനീഷ്, അപനക്കാട് അബ്ദുൽ ഖാദര്‍, ചിറക്കല്‍ ബുശ്റ തുടങ്ങിയവര്‍ സംസാരിച്ചു. ഖാദര്‍ മജീദ് ഉസ്താദ് സ്വാഗതം പറഞ്ഞു.
Keywords: News, Kerala, Top-Headlines, Kannur, A.P Abdullakutty, Programme, Central Government, Hajj, BJP, Reception, Reception programme held for AP Abdullakutty in Kannur.
< !- START disable copy paste -->