വീണ്ടും വീണ്ടും ഒരു പൊലീസ് സംവിധാനം സമാനതകളില്ലാത്തവണ്ണം നിഷ്‌ക്രിയമാകുന്നതിന് കേരളം സാക്ഷ്യം വഹിക്കുകയാണ് എന്ന് അദ്ദേഹം തന്റെ പോസ്റ്റില്‍ കുറ്റപ്പെടുത്തി.
നാലുമാസത്തിനിടെ രണ്ടാം തവണയാണ് കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ചുകൊണ്ട് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. ആലപ്പുഴയിലേത് 10 മണിക്കൂറിന്റെ ദൈര്‍ഘ്യത്തില്‍ മാത്രം സംഭവിച്ചതാണെങ്കില്‍ പാലക്കാട്ട് രണ്ടു ദിവസങ്ങളിലായി രണ്ട് ജീവനുകള്‍ ചോര വാര്‍ന്നു തെരുവില്‍ കിടന്ന് മരിച്ചത് 24 മണിക്കൂറിനിടെ.
ഓരോ തവണയും ഓരോ രാഷ്ട്രീയ കൊലപാതകങ്ങള്‍ നാടിനെ നടുക്കുമ്പോഴും പൊലീസ് സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന തുടര്‍ കൊലപാതകങ്ങളുണ്ട്. കഴിഞ്ഞ കുറെയേറെ നാളുകളായി നിഷ്‌ക്രിയരായി നോക്കിനില്‍ക്കുന്ന പൊലീസും ഇന്റലിജന്‍സ് സംവിധാനവും അതിന് നേതൃത്വം നല്‍കുന്ന ആഭ്യന്തരവകുപ്പും തുടര്‍ കൊലപാതകങ്ങള്‍ക്ക് വഴിയൊരുക്കി നല്‍കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഇന്റലിജന്‍സിന്റെ പരിപൂര്‍ണ വീഴ്ചയാണ് പാലക്കാട്ടും മുന്‍പ് ആലപ്പുഴയിലും സംഭവിച്ചത്. ഓരോ പ്രശ്‌നങ്ങള്‍ രൂപപ്പെടുമ്പോഴും സെന്‍സിറ്റീവ് ആയ പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ്, ഇവിടങ്ങളില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കി, അവിടെയുണ്ടാകുന്ന ഓരോ പുരോഗതികളും നിരീക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഇന്റലിജന്‍സിനാണ്. മുന്‍കാലങ്ങളില്‍ കുറ്റമറ്റ രീതിയില്‍ ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിച്ച് വിജയിച്ച ഇന്റലിജന്‍സ് സംവിധാനത്തിന്റെ കാര്യക്ഷമത സംസ്ഥാനം നേരിട്ടു കണ്ടിട്ടുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു.
മേല്‍പ്പറഞ്ഞ മുന്‍കരുതലുകള്‍ യഥാസമയം സ്വീകരിച്ച് സംസ്ഥാനത്തെ ക്രമസമാധാന നില നിയന്ത്രണവിധേയമായി നിലനിര്‍ത്തേണ്ടതിന് പകരം പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ആഭ്യന്തര വകുപ്പ് കഴിഞ്ഞ കുറെയേറെ നാളുകളായി പൊലീസിനെ എങ്ങനെ നിര്‍വീര്യമാക്കാം എന്ന ഗവേഷണത്തിലാണെന്നും ചെന്നിത്തല പരിഹസിച്ചു.
കാര്യപ്രാപ്തിയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഇത്തരം സ്ഥലങ്ങളില്‍ വിന്യസിക്കുകയും അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുകയുമാണ് ആഭ്യന്തര വകുപ്പ് മുന്‍കാലങ്ങളില്‍ ചെയ്തിട്ടുള്ളത്. അതിന് പകരം അത്തരം ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുന്ന എത്രയോ നടപടികളാണ് ഈ സര്‍കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.
എസ് ഐമാര്‍ക്കു പകരം സ്റ്റേഷന്‍ ചുമതല സി ഐമാര്‍ക്ക് നല്‍കിയതോടെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം തന്നെ താറുമാറായിരിക്കുന്ന സാഹചര്യമാണ്. ഇന്നത്തെ കേരളത്തിലെ ആഭ്യന്തരവകുപ്പ് നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ആര്‍ എസ് എസും പോപുലര്‍ ഫ്രണ്ടും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാന്‍ പരസ്പരം മത്സരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷമവസാനം ഇതേ പാലക്കാട്ട് വെച്ച് തന്നെ ഇതേ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരസ്പരം നിയമം കൈയിലെടുക്കുന്ന സാഹചര്യമുണ്ടായിരുന്നു.
എസ് ഡി പി ഐ പ്രവര്‍ത്തകനെ വെട്ടിയതിന് പകരമായി ആര്‍ എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തുന്ന സ്ഥിതിയിലേക്ക് കഴിഞ്ഞ നവംബറില്‍ കാര്യങ്ങളെത്തി. തൊട്ടടുത്ത മാസം ആലപ്പുഴയില്‍ പരസ്പരം ഇരുസംഘടനകളും കൊലപാതകങ്ങള്‍ നടത്തി. അതിന് തുടര്‍ച്ചയായി ഇപ്പോള്‍ ഈ സംഭവങ്ങളും. ഇരു പ്രസ്ഥാനങ്ങളും ആയുധങ്ങള്‍ താഴെവെയ്ക്കണമെന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ഥിക്കുകയാണെന്നും ചെന്നിത്തല പോസ്റ്റില്‍ പറഞ്ഞു.
മാനവിക രാഷ്ട്രീയത്തിന് മേലെയല്ല മറ്റൊരു രാഷ്ട്രീയവുമെന്ന് തിരിച്ചറിയുക. ഒരിക്കല്‍ക്കൂടി കേരളത്തിലെ ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ഥിക്കുകയാണ്. ഈ നാട്ടിലെ ഓരോ പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് അങ്ങയുടെ ചുമതലയാണ്. ആ ജോലി ഇനിയെങ്കിലും കൃത്യമായി ചെയ്യുക. ചോര മണക്കുന്ന ദിനരാത്രങ്ങള്‍ പേടിച്ചുറങ്ങേണ്ടി വരുന്ന നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും ഓര്‍ക്കുക. അവരെയോര്‍ത്തെങ്കിലും അങ്ങയുടെ പദവിയോട് സ്വയം നീതി പുലര്‍ത്തണമെന്നും ചെന്നിത്തല അഭ്യര്‍ഥിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വീണ്ടും വീണ്ടും ഒരു പോലീസ് സംവിധാനം സമാനതകളില്ലാത്തവണ്ണം നിഷ്‌ക്രിയമാകുന്നതിന് കേരളം സാക്ഷ്യം വഹിക്കുകയാണ്. നാലുമാസത്തിനിടെ രണ്ടാം തവണയാണ് കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ചുകൊണ്ട് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രാഷ്ട്രീയക്കൊലപാതകങ്ങള്‍ ഇവിടെ അരങ്ങേറുന്നത്.
ആലപ്പുഴയിലേത് 10 മണിക്കൂറിന്റെ ദൈര്‍ഘ്യത്തില്‍ മാത്രം സംഭവിച്ചതാണെങ്കില്‍ പാലക്കാട്ട് ഇന്നലെയും ഇന്നുമായി രണ്ട് ജീവനുകള്‍ ചോര വാര്‍ന്നു തെരുവില്‍ക്കിടന്ന് മരിച്ചത് 24 മണിക്കൂറിനിടെയാണ്. ഓരോ തവണയും ഓരോ രാഷ്ട്രീയക്കൊലപാതകങ്ങള്‍ നാടിനെ നടുക്കുമ്പോഴും പോലീസ് സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന തുടര്‍ക്കൊലപാതകങ്ങളുണ്ട്.
കഴിഞ്ഞ കുറെയേറെ നാളുകളായി നിഷ്‌ക്രിയരായി നോക്കിനില്‍ക്കുന്ന പോലീസും ഇന്റലിജന്‍സ് സംവിധാനവും അതിന് നേതൃത്വം നല്‍കുന്ന ആഭ്യന്തരവകുപ്പും തുടര്‍ക്കൊലപാതകങ്ങള്‍ക്ക് വഴിയൊരുക്കി നല്‍കുകയാണ് ചെയ്യുന്നത്. ഇന്റലിജന്‍സിന്റെ പരിപൂര്‍ണ വീഴ്ചയാണ് പാലക്കാട്ടും മുന്‍പ് ആലപ്പുഴയിലും സംഭവിച്ചത്.
ഓരോ പ്രശ്‌നങ്ങള്‍ രൂപപ്പെടുമ്പോഴും സെന്‍സിറ്റീവ് ആയ പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ്, ഇവിടങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കി, അവിടെയുണ്ടാകുന്ന ഓരോ പുരോഗതികളും നിരീക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഇന്റലിജന്‍സിനാണ്.
മുന്‍കാലങ്ങളില്‍ കുറ്റമറ്റ രീതിയില്‍ ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിച്ച് വിജയിച്ച ഇന്റലിജന്‍സ് സംവിധാനത്തിന്റെ കാര്യക്ഷമത സംസ്ഥാനം നേരിട്ടു കണ്ടിട്ടുള്ളതാണ്. മേല്‍പ്പറഞ്ഞ മുന്‍കരുതലുകള്‍ യഥാസമയം സ്വീകരിച്ച് സംസ്ഥാനത്തെ ക്രമസമാധാന നില നിയന്ത്രണവിധേയമായി നിലനിര്‍ത്തേണ്ടതിന് പകരം പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ആഭ്യന്തര വകുപ്പ് കഴിഞ്ഞ കുറെയേറെ നാളുകളായി പോലീസിനെ എങ്ങനെ നിര്‍വീര്യമാക്കാം എന്ന ഗവേഷണത്തിലാണ്.
കാര്യപ്രാപ്തിയുള്ള പോലീസ് ഉദ്യോഗസ്ഥരെ ഇത്തരം സ്ഥലങ്ങളില്‍ വിന്യസിക്കുകയും അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുകയുമാണ് ആഭ്യന്തര വകുപ്പ് മുന്‍കാലങ്ങളില്‍ ചെയ്തിട്ടുള്ളത്. അതിന് പകരം അത്തരം ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുന്ന എത്രയോ നടപടികളാണ് ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.
എസ് ഐമാര്‍ക്കു പകരം സ്റ്റേഷന്‍ ചുമതല സി ഐമാര്‍ക്ക് നല്‍കിയതോടെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം തന്നെ താറുമാറായിരിക്കുന്ന സാഹചര്യമാണ്. ഇന്നത്തെ കേരളത്തിലെ ആഭ്യന്തരവകുപ്പ് നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണ്.
ആര്‍.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാന്‍ പരസ്പരം മത്സരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷമവസാനം ഇതേ പാലക്കാട്ട് വെച്ച് തന്നെ ഇതേ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരസ്പരം നിയമം കൈയിലെടുക്കുന്ന സാഹചര്യമുണ്ടായിരുന്നു.
എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിയതിന് പകരമായി ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തുന്ന സ്ഥിതിയിലേക്ക് കഴിഞ്ഞ നവംബറില്‍ കാര്യങ്ങളെത്തി. തൊട്ടടുത്ത മാസം ആലപ്പുഴയില്‍ പരസ്പരം ഇരുസംഘടനകളും കൊലപാതകങ്ങള്‍ നടത്തി. അതിന് തുടര്‍ച്ചയായി ഇപ്പോള്‍ ഈ സംഭവങ്ങളും. ഇരു പ്രസ്ഥാനങ്ങളും ആയുധങ്ങള്‍ താഴെവെയ്ക്കണമെന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുകയാണ്.
മാനവിക രാഷ്ട്രീയത്തിന് മേലെയല്ല മറ്റൊരു രാഷ്ട്രീയവുമെന്ന് തിരിച്ചറിയുക. ഒരിക്കല്‍ക്കൂടി കേരളത്തിലെ ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. ഈ നാട്ടിലെ ഓരോ പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് അങ്ങയുടെ ചുമതലയാണ്. ആ ജോലി ഇനിയെങ്കിലും കൃത്യമായി ചെയ്യുക. ചോര മണക്കുന്ന ദിനരാത്രങ്ങള്‍ പേടിച്ചുറങ്ങേണ്ടി വരുന്ന നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും ഓര്‍ക്കുക. അവരെയോര്‍ത്തെങ്കിലും അങ്ങയുടെ പദവിയോട് സ്വയം നീതി പുലര്‍ത്തുക.
Keywords: Ramesh Chennithala FB post against Palakkad Twin Murder, Thiruvananthapuram, News, Politics, Facebook Post, Congress, Ramesh Chennithala, Criticism, Murder, Kerala.