കേരളം ചോരക്കളിയുടെ നാടായി മാറിക്കഴിഞ്ഞു; പിണറായി വിജയന്‍ സര്‍കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്നത് 50ല്‍ ഏറെ കൊലപാതകങ്ങളെന്ന് രമേശ് ചെന്നിത്തല
Apr 18, 2022, 20:53 IST
തിരുവനന്തപുരം: (www.kvartha.com) കേരളം ചോരക്കളിയുടെ നാടായി മാറിക്കഴിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ സര്‍കാര്‍ അധികാരത്തില്‍ വന്ന ശേഷം അമ്പതിലേറെ കൊലപാതകങ്ങളാണ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ആലപ്പുഴയില്‍ നടന്ന രീതി തന്നെയാണ് പാലക്കാട്ടും ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും കേരളാ പൊലീസ് പാഠം പഠിക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരുപോലെ നാടിന് ആപത്താണ്. അതുകൊണ്ടുതന്നെ രണ്ട് വര്‍ഗീയതയും ഉപേക്ഷിക്കേണ്ടതാണ്. മാറി മാറി രണ്ട് വര്‍ഗീയതയെയും പ്രോത്സാഹിപ്പിച്ച ചരിത്രമാണ് സിപിഎമിനുള്ളതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
രണ്ട് വര്‍ഗീയ ശക്തികളുടെയും കൈകളില്‍ വാള് കൊടുത്തിട്ട് പുതിയ ട്രെന്‍ഡ് അനുസരിച്ച് 'ചാമ്പിക്കോ' എന്ന് പറയുന്ന നിലയാണ് മുഖ്യമന്ത്രി എടുത്തിരിക്കുന്നത്. അതാണ് ഇന്ന് കേരളത്തില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കാനുള്ള കാരണം.
സംസ്ഥാനത്ത് വ്യാപകമായ കൊലപാതകങ്ങള്‍ നടക്കുന്നു, അക്രമങ്ങള്‍ നടക്കുന്നു. രാവിലെ എഴുന്നേറ്റാല്‍ മുറ്റത്ത് രക്തം കാണുന്ന നിലയിലേക്ക് കേരളം മാറുകയാണ്. ഇതിനൊന്നും ഉത്തരവാദിത്തം സര്‍കാരിനില്ലേ? പൊലീസിനില്ലേ? ആഭ്യന്തര വകുപ്പിനില്ലേ? നിഷ്‌ക്രിയമായ ഒരു ആഭ്യന്തര വകുപ്പാണ് ഇതിനെല്ലാം കാരണമെന്നു തെളിയുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Keywords: Ramesh Chennithala Criticized Pinarayi govt, Thiruvananthapuram, News, Politics, Criticism, Ramesh Chennithala, Murder, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.