Follow KVARTHA on Google news Follow Us!
ad

Viral video | ചിത്രീകരണത്തിനിടെ രാം ചരണ്‍ തേജയെ വളഞ്ഞ് ആരാധകർ; ആഘോഷിച്ച് ഫാന്‍സ്; വൈറൽ വീഡിയോ കാണാം

Ram Charan gets mobbed in Amritsar as he shoots Shankar's next there#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചണ്ഡിഗഡ്: (www.kvartha.com) ആര്‍ആര്‍ആര്‍ വലിയ വാണിജ്യ വിജയം നേടിയതിന് പിന്നാലെ പഞ്ചാബിലെ അമൃത്സറില്‍ ചിത്രീകരണത്തിനെത്തിയ നടന്‍ രാംചരണ്‍ തേജയെ ആരാധകരുള്‍പെടെ വളഞ്ഞു. ആള്‍ക്കുട്ടത്തിന് നടുവിലകപ്പെട്ട താരത്തിന്റെ വീഡിയോ വൈറലായി. ഇതോടെ പാന്‍-ഇന്‍ഡ്യന്‍ താരമായെന്ന് രാം ചരണിന്റെ ഫാന്‍സ് അവകാശപ്പെട്ടു.
  
Punjab, News, Entertainment, Video, Cinema, Cine Actor, Viral, Fans, Telugu, Telugu Actor, Ram Charan, Shankar, Kiara Advani, Ram Charan gets mobbed in Amritsar as he shoots Shankar's next there; fans call it proof of his pan-India fame. Watch.

സംവിധായകന്‍ ശങ്കറിന്റെ ആര്‍സി 15 എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഷൂടിംഗിനാണ് താരം അമൃത്സറില്‍ എത്തിയത്. തിങ്കളാഴ്ച, സിനിമയുടെ സെറ്റില്‍ ആരാധകരും മറ്റ് ആളുകളും താരത്തെ കാണാനെത്തി. അവരെല്ലാം രാംചരണ്‍ എന്ന് ഉറക്കെ വിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഉത്തരേന്‍ഡ്യയിലും താരം ജനപ്രിയനായതിന് തെളിവാണ് വീഡിയോയെന്ന് ഫാന്‍സുകാര്‍ പറയുന്നു.

കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. രാം ചരണിനൊപ്പം കിയാരയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. രാം ചരണ്‍ തന്റെ ആരാധകര്‍ക്ക് വഴിയൊരുക്കാന്‍ പരിവാരങ്ങളോട് ആവശ്യപ്പെടുന്നതും സെല്‍ഫിക്ക് പോസ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. കറുത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. കുറച്ച് ആഴ്ചകളായി ശബരിമലയില്‍ പോകുന്നതിന് മുമ്പുള്ള 41 ദിവസത്തെ വ്രതത്തിലാണ് രാം ചരണ്‍. വീഡിയോ പങ്കുവെച്ച് ആരാധകരും ആഘോഷത്തിലാണ്. 'ലൻഡന്‍, ന്യൂയോര്‍ക് എന്നിവിടങ്ങളില്‍ താരം പോയാലും സമാനമായ ദൃശ്യങ്ങള്‍ കാണാം.' എന്ന് ഒരു ആരാധകന്‍ കുറിച്ചു.

ആര്‍ആര്‍ആര്‍ റിലീസിന് ശേഷം രാം ചരണ്‍ രാജ്യവ്യാപകമായി ജനപ്രീതി നേടി. എസ്എസ് രാജമൗലിയുടെ ഈ ചിത്രം ലോകമെമ്പാടുമായി 1000 കോടി ക്ലബില്‍ കടന്നതിനാല്‍ രണ്ടാഴ്ച മുമ്പ്, നിര്‍മാതാവ് ജയന്തിലാല്‍ ഗാഡ ഒരു വലിയ ആഘോഷം സംഘടിപ്പിച്ചിരുന്നു. ആര്‍ആര്‍ആര്‍, ജൂനിയര്‍ എന്‍ടിആറിനൊപ്പം രാം ചരണ്‍ ആദ്യമായി അഭിനയിച്ച ചിത്രമാണ്. കോവിഡിന് ശേഷം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ഇന്‍ഡ്യന്‍ ചിത്രവും രാജ്യത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രവുമാണിത്.

Keywords: Punjab, News, Entertainment, Video, Cinema, Cine Actor, Viral, Fans, Telugu, Telugu Actor, Ram Charan, Shankar, Kiara Advani, Ram Charan gets mobbed in Amritsar as he shoots Shankar's next there; fans call it proof of his pan-India fame. Watch.
< !- START disable copy paste -->

Post a Comment