Raksha Raj | സീരിയല്‍ താരം രക്ഷ രാജ് വിവാഹിതയാകുന്നു; വരന്‍ അര്‍കജ്
Apr 23, 2022, 20:27 IST
കൊച്ചി: (www.kvartha.com) സീരിയല്‍ താരം രക്ഷ രാജ് വിവാഹിതയാകുന്നു. കോഴിക്കോട് സ്വദേശി അര്‍കജ് ആണ് വരന്‍. രക്ഷയും കോഴിക്കോട് സ്വദേശിയാണ്. ഏപ്രില്‍ 25ന് ആണ് വിവാഹം. സേവ് ദി ഡേറ്റ് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് രക്ഷ വിവാഹ വിവരം ആരാധകരെ അറിയിച്ചത്. കടല്‍ത്തീരമാണു സേവ് ദി ഡേറ്റിന്റെ ലൊകേഷന്‍. പേപര്‍ പ്ലൈന്‍ വെഡ്ഡിങ് ആണ് പ്രണയാര്‍ദ്രമായ ഈ സേവ് ദി ഡേറ്റ് ഒരുക്കിയത്.
സാന്ത്വനം സീരിയലിലെ അപര്‍ണ എന്ന കഥാപാത്രത്തിലൂടെയാണ് രക്ഷ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായത്. കമര്‍കാറ്റ് എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. മോഡലിങ്ങിലും സജീവമാണ്.
നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനില്‍ ശ്രദ്ധ നേടിയത്. സാന്ത്വനത്തിലെ അപര്‍ണയായി നിരവധി ആരാധകരെ സ്വന്തമാക്കി.

Keywords: Actress Raksha Raj getting married to Arkaj, Kochi, News, Actress, Marriage, Video, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.