IPL | പൊരുതി തോറ്റ് ഡെല്‍ഹി; ജയത്തോടെ ഒന്നാം സ്ഥാനത്തെത്തി രാജസ്താന്‍
Apr 23, 2022, 00:58 IST
മുംബൈ: (www.kvartha.com) ഐ പി എലില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്താന്‍ റോയല്‍സിന് 15 റണ്‍സിന്റ ജയം. ജയത്തോടെ ഒന്നാം സ്ഥാനത്തെത്തി രാജസ്താന്‍. ബട്‌ലറിന്റെ സെഞ്ചുറിക്കരുത്തില്‍ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 223 റണ്‍സിന്റെ വിജയലക്ഷ്യത്തിന് മുന്നില്‍ അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും ഡെല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിഷഭ് പന്തും 37 റണ്‍സ് വീതമെടുത്ത പൃഥ്വി ഷായും ലളിത് യാദവും 35 റണ്‍സെടുത്ത് റൊവ്മാന്‍ പവലും മാത്രമെ ഡെല്‍ഹിക്കായി പൊരുതിയുള്ളു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്താനു വേണ്ടി 65 പന്തില്‍ 116 റണ്‍സുമായി ഈ സീസണിലെ തന്റെ മുന്നാം സെഞ്ചുറി നേടി ഒരിക്കല്‍ കൂടി ബട്‌ലര്‍ ഓറന്‍ജ് ക്യാപ് തന്റെ തലയില്‍ ഉറപ്പിച്ച് വച്ചു. പടിക്കല്‍ 35 പന്തില്‍ 54 റണ്‍സും നായകന്‍ സഞ്ജു 19 പന്തില്‍ 46റണ്‍സും നേടി.
അവസാന ഓവറില്‍ ഡെല്‍ഹിക്ക് വേണ്ടിയിരുന്നത് 36 റണ്‍സായിരുന്നു. മക്കോയ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ മുന്ന് പന്തും സിക്‌സര്‍ നേടി പവല്‍ മത്സരം ആവേശകരമാക്കി. ഇതില്‍ മൂന്നാം പന്ത് നോബോളാണെന്ന് ഡല്‍ഹി ബാറ്റ്സ്മാന്‍മാര്‍ വാദിച്ചെങ്കിലും അംപയര്‍മാര്‍ അനുവദിച്ചില്ല. തീരുമാനത്തില്‍ പ്രതിഷേധിച്ച് നായകന്‍ റിഷഭ് പന്ത് ബാറ്റ്സ്മാന്‍മാരെ തിരികെ വിളിച്ചെങ്കിലും പരിശീലകര്‍ ഇടപെട്ട് രംഗം ശാന്തമാക്കി. അംപയര്‍ തീരുമാന മാറ്റാന്‍ തയാറായിരുന്നില്ല. തൊട്ടടുത്ത പന്തില്‍ റണ്‍സൊന്നും നേടാനുമായില്ല.
ജയത്തോടെ ഏഴ് കളികളില്‍ 10 പോയന്റുമായി രാജസ്താന്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ആറ് കളികളില്‍ 10 പോയന്റുള്ള ഗുജറാത് രണ്ടാമതും ഏഴ് കളികളില്‍ 10 പോയന്റുള്ള ബാംഗ്ലൂര്‍ മൂന്നാമതുമാണ്. ഡെല്‍ഹി ആറാം സ്ഥാനത്തു തുടരുന്നു.

Keywords: India, Sports, News, Rajasthan Royals, Delhi, IPL, Cricket, Rajasthan royals beat delhi capitals by 15 runs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.