മെയ് മൂന്നിന് മുമ്പ് പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് എംഎന്‍എസ് തലവന്‍ അടുത്തിടെ മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. ആവശ്യപ്പെട്ടില്ലെങ്കില്‍ പള്ളികള്‍ക്ക് പുറത്ത് ഹനുമാനെ കുറിച്ചുള്ള ഭക്തിഗാനാലാപനം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സാധാരണ വെളുത്ത കുര്‍ത്ത-പൈജാമ ധരിക്കുന്ന രാജ് താക്കറെ ശനിയാഴ്ച വൈകുന്നേരം പൂനെയിലെ ഏറ്റവും പഴക്കമേറിയതെന്നു പറയപ്പെടുന്ന ഖല്‍ക്കര്‍ ആലി ഹനുമാന്‍ ക്ഷേത്രത്തില്‍ ആരതി ഉഴിയാനെത്തിയപ്പോള്‍ കാവി ഷോളും ധരിച്ചിരുന്നു.
അതേസമയം എന്‍സിപിയുടെ പൂനെ ഘടകം കാര്‍വേ നഗറിലെ ഒരു ക്ഷേത്രത്തില്‍ സര്‍വമത ഹനുമാന്‍ ജയന്തി പരിപാടി സംഘടിപ്പിച്ചു. അവിടെ മുസ്ലീം സമുദായത്തില്‍ നിന്നുള്ള ആളുകള്‍ ഉപമുഖ്യമന്ത്രി അജിത് പവാറിനും സംസ്ഥാന എന്‍സിപി അധ്യക്ഷന്‍ ജയന്ത് പാടീലിനുമൊപ്പം ആരതി ഉഴിഞ്ഞു. ക്ഷേത്രപരിസരത്ത് ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. നാനാത്വത്തില്‍ ഏകത്വം കാണാന്‍ കഴിയുന്ന രാജ്യമാണ് ഇന്‍ഡ്യയെന്നും ഇവിടെ എല്ലാ മതങ്ങളിലും പ്രദേശങ്ങളിലും ജാതിയിലും പെട്ടവര്‍ ഒരുമിച്ച് ജീവിക്കുകയും പരസ്പരം ആഘോഷങ്ങള്‍ വളരെ ആവേശത്തോടെ ആഘോഷിക്കുകയും ചെയ്യുന്നെന്നും അജിത് പവാര്‍ പറഞ്ഞു.
'ഒരാള്‍ സ്വന്തം മതത്തില്‍ അഭിമാനിക്കുന്നതില്‍ തെറ്റില്ല. അതേ സമയം മറ്റൊരു മതത്തെ വെറുക്കുകയെന്നത് ഇന്‍ഡ്യയുടെ സംസ്‌കാരമല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യം തെറ്റായ ദിശയിലേക്ക് പൊക്കൊണ്ടിരിക്കുകയാണ്, ഇത് മത-പ്രാദേശിക സൗഹാര്‍ദം അപകടത്തിലാക്കി. ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഈ വിദ്വേഷം തുടങ്ങിയതെങ്കിലും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹാരാഷ്ട്രയിലെ ചില ആളുകള്‍ ഇത് പിന്തുടരാന്‍ ശ്രമിക്കുകയാണ്, അതിനാല്‍ ഈ രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്നത് എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്തമാണ്'- അജിത് പവാർ കൂട്ടിച്ചേര്‍ത്തു.
സെന്‍ട്രല്‍ മുംബൈയിലെ ദാദറിലും ഗിര്‍ഗാവിലുമുള്ള ഹനുമാന്‍ ക്ഷേത്രങ്ങളിലുമാണ് ശിവസേന മഹാ ആരതി സംഘടിപ്പിച്ചത്. സേനാ നേതാവും സംസ്ഥാന ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ തന്റെ മണ്ഡലമായ വോര്‍ലിയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ഗിര്‍ഗാവ് ക്ഷേത്രത്തിലെ മഹാ ആരതിയില്‍ പങ്കെടുക്കുകയും ചെയ്തു. വിലക്കയറ്റം ഉയര്‍ത്തിക്കാട്ടാനാണ് മഹാ ആരതി സംഘടിപ്പിച്ചതെന്ന് പാര്‍ടി പറഞ്ഞു. ക്ഷേത്രനഗരമായ അയോധ്യയില്‍ പ്രാര്‍ഥന നടത്താന്‍ ഉടന്‍ എത്തുമെന്നും ആദിത്യ താക്കറെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Keywords: News, National, Top-Headlines, Mumbai, Pune, NCP, Party, Maharashtra, Religion, Congress, Temple, Controversy, Mosque, Raj Thackeray, Raj Thackeray performs `Maha Aarti` in Pune; NCP counter him with Iftar party.
< !- START disable copy paste -->
< !- START disable copy paste -->