Follow KVARTHA on Google news Follow Us!
ad

Rail Passengers | യാത്രക്കാർ സൂക്ഷിക്കുക: ട്രെയിനിൽ ഈ പിഴവുകൾ സംഭവിച്ചാൽ പിഴയോടൊപ്പം ജയിൽ ശിക്ഷയും ലഭിക്കാം

Rail Passengers Avoid These Mistakes During Travel In Train, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി:(www.kvartha.com) ട്രെയിനുകളിൽ ലക്ഷക്കണക്കിന് ആളുകളാണ് ദിവസവും യാത്ര ചെയ്യുന്നത്. സുഖപ്രദമായ ഇരിപ്പിടങ്ങൾ, കിടക്കാനുള്ള സൗകര്യങ്ങൾ, ഭക്ഷണപാനീയങ്ങൾ, ശൗചാലയങ്ങൾ തുടങ്ങിയവയുള്ളതിനാൽ ട്രെയിനിൽ ദീർഘദൂര യാത്ര ഉചിതമാണ്. എന്നാൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് പാലിച്ചില്ലെങ്കിൽ, നിങ്ങൾക്ക് പിഴ കൂടാതെ ജയിൽ ശിക്ഷയും ലഭിക്കും. അവ അറിയാം.
                  
ews, National, Railway, Passengers, Travel, Train, Fine, Indian Railway, Rail Passengers, Travel In Train, Rail Passengers Avoid These Mistakes During Travel In Train

1. കത്തുന്ന വസ്തുക്കൾ കൊണ്ടുപോകാൻ കഴിയില്ല

തീപിടിക്കുന്ന വസ്തുക്കൾ തീവണ്ടിയിൽ കൊണ്ടുപോകാൻ കഴിയില്ല. മണ്ണെണ്ണ, പെട്രോൾ, പടക്കം, ഗ്യാസ് സിലിൻഡറുകൾ തുടങ്ങിയ തീപിടിക്കുന്ന വസ്തുക്കൾ കൊണ്ടുപോകുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
ഇങ്ങനെയുള്ള വസ്തുക്കളുമായി യാത്ര ചെയ്യുന്നതായി കണ്ടെത്തിയാൽ, 1989 ലെ റെയിൽവേ ആക്ട് സെക്ഷൻ 164 പ്രകാരം നടപടിയെടുക്കാം. 1000 രൂപ വരെ പിഴയോ മൂന്ന് വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.

2. പുകവലിക്കരുത്

റെയിൽവേ ചട്ടങ്ങൾ അനുസരിച്ച്, ട്രെയിനിനുള്ളിലോ റെയിൽവേ പരിസരത്തോ പുകവലിക്കാൻ പാടില്ല. അങ്ങനെ ആരെങ്കിലും പിടിക്കപ്പെട്ടാൽ മൂന്ന് വർഷം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും.

3. ഉച്ചത്തിൽ ശബ്ദമുണ്ടാക്കുക

പലരും സഹയാത്രികരുമായി ഉറക്കെ സംസാരിക്കുന്നത് ബാക്കിയുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അതോടൊപ്പം മൊബൈൽ ഫോൺ സ്പീകറിൽ പലരും ഉറക്കെ പാട്ടോ മറ്റുകാര്യങ്ങളോ പ്ലേ ചെയ്യുന്നു. നിങ്ങൾ അങ്ങനെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാവുന്ന നിലയിൽ പെരുമാറുകയാണെങ്കിൽ, സെക്ഷൻ 145 പ്രകാരം നിങ്ങൾക്കെതിരെ നിയമ നടപടിയെടുക്കാനും പിഴയിടാനും കഴിയും.

4. രാത്രി ബൾബുകൾ കത്തിക്കരുത്

ചിലർ ട്രെയിനിലെ ബൾബുകൾ രാത്രിയിൽ കത്തിക്കുന്നത് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മിക്ക യാത്രക്കാരും രാത്രിയിൽ ട്രെയിനിൽ ഉറങ്ങുന്നു. അത്തരമൊരു സാഹചര്യത്തിൽ, ലൈറ്റുകൾ കത്തിച്ച് ആരെയെങ്കിലും ഉപദ്രവിച്ചാൽ, അത് നിങ്ങൾക്ക് പ്രശ്‌നമുണ്ടാക്കും. ടിടിഇക്ക് പിഴ ചുമത്താൻ വകുപ്പുണ്ട്.

Keywords: News, National, Railway, Passengers, Travel, Train, Fine, Indian Railway, Rail Passengers, Travel In Train, Rail Passengers Avoid These Mistakes During Travel In Train.
< !- START disable copy paste -->

Post a Comment