ന്യൂഡെല്‍ഹി: (www.kvartha.com) 35-ാം പിറന്നാള്‍ ദിനത്തില്‍ തന്റെ വിശേഷം പങ്കുവച്ച് മുന്‍ ടെനീസ് രാജ്ഞി മരിയ ഷറപ്പോവ. ആദ്യ ഗര്‍ഭം ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഗര്‍ഭിണിയാണെന്ന വിവരം ഷറപ്പോവ അറിയിച്ചത്.
ഒരു കടല്‍ത്തീരത്ത് നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് ഷറപ്പോവ ഗര്‍ഭിണിയായ വിവരം ആരാധകരുമായി പങ്കിട്ടത്. 'വിലയേറിയ തുടക്കം ! രണ്ട് പേര്‍ക്കുള്ള ജന്മദിന കേക് കഴിക്കുന്നത് എപ്പോഴും എന്റെ പ്രത്യേകതയാണ്'- എന്ന അടിക്കുറിപ്പോടെയാണ് ഷറപ്പോവ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്.
ബ്രിടീഷ് വ്യവസായിയായ അലക്സാന്‍ഡര്‍ ഗില്‍ക്സാണ് ഷറപ്പോവയുടെ പങ്കാളി. 2020 ഡിസംബറിാണ് അലക്‌സാന്‍ഡര്‍ ഗില്‍ക്സുമായി താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്.
2020ല്‍ കായികരംഗത്ത് നിന്ന് വിരമിച്ച മരിയ അഞ്ച് തവണ റഷ്യന്‍ ഗ്രാന്‍ഡ് സ്ലാം ചാംപ്യനായിരുന്നു. 2004ല്‍ 17കാരിയായിരുന്ന ഷറപ്പോവ വിംബിള്‍ഡണ്‍ ജേതാവായാണ് വരവറിയിച്ചത്. 2005ല്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനത്തെത്തിയ അവര്‍ തൊട്ടടുത്ത വര്‍ഷം യുഎസ് ഓപണ്‍ നേടി. പരിക്കുമൂലം കരിയറില്‍ തിരിച്ചടി നേരിട്ടു. 2012ല്‍ ഫ്രഞ്ച് ഓപണ്‍ നേടി കരിയര്‍ ഗ്രാന്‍ഡ് സ്ലാം പൂര്‍ത്തിയാക്കുന്ന പത്താമത്തെ വനിതയായി.
Keywords: News, National, India, New Delhi, instagram, Social-Media, Tennis, Sports, Player, Lifestyle & Fashion, 'Precious beginnings': Tennis champion Maria Sharapova announces first pregnancy on 35th b'day