സുബൈറിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പോപുലര്‍ ഫ്രണ്ട്; 'ഉന്നതതല ഗൂഡാലോചന പുറത്തു കൊണ്ടുവരണം'

 


പാലക്കാട്: (www.kvartha.com 15.04.2022) എലപ്പുള്ളിയില്‍ പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ആർ എസ് എസ് ആണെന്നും കൊലപാതകം ആസൂത്രിതമായെന്നും സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബശീര്‍ ആരോപിച്ചു. സംഭവത്തിന്റെ പിന്നിലുള്ള ഉന്നതതല ഗൂഡാലോചന പുറത്തു കൊണ്ടുവരണം. സംഘടനയുടെ പ്രാദേശിക നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
  
സുബൈറിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പോപുലര്‍ ഫ്രണ്ട്; 'ഉന്നതതല ഗൂഡാലോചന പുറത്തു കൊണ്ടുവരണം'

പാലക്കാട് ജില്ലയില്‍ ഉള്‍പെടെ കേരളത്തിലുടനീളം അടുത്തിടെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മുസ്ലിം സമുദായത്തിന് നേരെ കൊലവിളി പ്രകടനങ്ങള്‍ നടന്നുവെന്നും  കഴിഞ്ഞദിവസങ്ങളില്‍ രാമനവമി ആഘോഷങ്ങളുടെ മറവിലും രാജ്യത്തുടനീളം വലിയതോതില്‍ മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ച് വ്യാപക ആക്രമണങ്ങളാണ് ആര്‍എസ്എസ് നടത്തിയതെന്നും മുഹമ്മദ് ബശീര്‍ പറഞ്ഞു.

ഇതിന് പിന്നാലെയാണ് പാലക്കാട് ജില്ലയില്‍ സുബൈറിനെ കൊലപ്പെടുത്തിയതെന്നും ആര്‍എസ്എസ് ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Keywords:  Palakkad, Kerala, News, Death, Murder, Murder Case, SDPI, President, RSS, Communal violence, Muslim, Popular Front called for Protest against murder of Area President.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia