Police Booked | വയറുവേദനയ്ക്ക് ചികിത്സ തേടിയ 16 കാരി ഗര്‍ഭിണിയെന്ന് ഡോക്ടര്‍മാര്‍; 14 കാരനെതിരെ കേസ്

 


കണ്ണൂര്‍: (www.kvartha.com) വയറുവേദനയ്ക്ക് ചികിത്സ തേടിയ 16 കാരി ഗര്‍ഭിണിയെന്ന് ഡോക്ടര്‍മാര്‍. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ 14 കാരനെതിരെ പൊലീസ് കേസെടുത്തു. എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

കഴിഞ്ഞ ജനുവരിയിലാണു പീഡനം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്. സ്ഥിരമായി വീട്ടില്‍ വരുമായിരുന്ന 14 കാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. 

  Police Booked | വയറുവേദനയ്ക്ക് ചികിത്സ തേടിയ 16 കാരി ഗര്‍ഭിണിയെന്ന് ഡോക്ടര്‍മാര്‍; 14 കാരനെതിരെ കേസ്


ഇതിനിടെ വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞതായും പരാതിയിലുണ്ട്.

Keywords: Molestation Case Against 14 Year old Boy, Kannur, News, Local News, Molestation, Police, Pregnant Woman, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia