Covid Review | ആശങ്കയായി കോവിഡ് വ്യാപനം തുടരുന്നു; രാജ്യത്തെ മുഖ്യമന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി
Apr 24, 2022, 11:49 IST
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് ആശങ്കയായി വീണ്ടും കോവിഡ് വ്യാപനം തുടരുന്നു. ഈ സാഹചര്യത്തില്‍ ബുധനാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണ്‍ലൈനായാവും യോഗം ചേരുക. കഴിഞ്ഞ രണ്ടാഴ്ചയായി ഡെല്‍ഹിയിലും മറ്റും കോവിഡ് കണക്ക് ഉയരുന്ന പശ്ചാലത്തിലാണ് തീരുമാനം.
യോഗത്തില്‍ കേന്ദ്ര ആരോഗ്യ സെക്രടറി രാജേഷ് ഭൂഷണ്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കുമെന്നും കേന്ദ്ര സര്‍കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പ്രതിദിന കോവിഡ് കേസുകളിലുണ്ടായ വര്‍ധനയെ തുടര്‍ന്ന് ഡെല്‍ഹിയിലും ചെന്നൈയിലും മാസ്‌ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു.
അതേസമയം, കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ തലസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ശരീര താപം പരിശോധിച്ച ശേഷമാകണം പ്രവേശനം. വിദ്യാര്‍ഥികള്‍ തമ്മില്‍ ഭക്ഷണം പങ്കുവയ്ക്കാന്‍ അനുവദിക്കരുത്. കോവിഡ് ലക്ഷണമുള്ള വിദ്യാര്‍ഥികളെ സ്‌കൂളിലേക്കയക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.