Follow KVARTHA on Google news Follow Us!
ad

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലിന് പുതിയ പേരിട്ട് പ്രധാനമന്ത്രി; കാരണം വിശദീകരിച്ച് നരേന്ദ്ര മോഡി

PM Modi Gives WHO Chief Dr Tedros Gujarati Name 'Tulsi Bhai'; Reveals Reason #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com) ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ ഇനി 'തുളസി ഭായ്' എന്നും വിളിക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അദ്ദേഹത്തിന് ഈ പേരിട്ടത്. ഗാന്ധിനഗറിലെ മഹാത്മാഗാന്ധിയുടെ ജന്മസ്ഥലത്ത് ബുധനാഴ്ച നടന്ന ഗ്ലോബല്‍ ആയുഷ് ആന്‍ഡ് ഇനൊവേഷന്‍ ഉച്ചകോടിയില്‍ പങ്കെടുത്തതിനാല്‍ തനിക്ക് ഗുജറാതി പേര് നല്‍കണമെന്ന ലോകാരോഗ്യ സംഘടനയുടെ മേധാവിയുടെ അഭ്യർഥന മാനിച്ചാണ് പ്രധാനമന്ത്രി പുതിയ പേരിട്ടത്.
 
PM Modi Gives WHO Chief Dr Tedros Gujarati Name 'Tulsi Bhai'; Reveals Reason



തുളസിയെ ഒരു പ്രധാന സസ്യമായി കണക്കാക്കുന്ന ആയുര്‍വേദത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഡോ ടെഡ്രോസിനെ 'തുളസി ഭായ്' എന്ന് നാമകരണം ചെയ്തത്. ഒപ്പം രസകരമായതും വിജ്ഞാനപ്രദവും ഹൃദയസ്പര്‍ശിയായതുമായ ഒരു കഥ പങ്കുവെച്ചു.

'ഇന്ന്, നിങ്ങളുമായി മറ്റൊരു സന്തോഷവാര്‍ത്ത പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് എന്റെ നല്ല സുഹൃത്താണ്. ഞാന്‍ കാണുമ്പോഴെല്ലാം, അദ്ദേഹം എന്നോട് മുടങ്ങാതെ പറയാറുണ്ട്, 'മോദിജി, ഞാന്‍ ഇന്ന് എന്താണെങ്കിലും അതിന് കാരണം എന്റെ അധ്യാപകരാണ്. കുട്ടിക്കാലം മുതല്‍ ഇന്‍ഡ്യന്‍ അധ്യാപകരാണ് എന്നെ പഠിപ്പിച്ചത്. എന്റെ ജീവിതത്തിലെ സുപ്രധാന ചുവടുകളില്‍ ഈ അധ്യാപകര്‍ ഒരു പങ്കുവഹിച്ചിട്ടുണ്ട്, ഇന്‍ഡ്യയുമായി സഹകരിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്.


ഇന്ന് എന്നെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, 'ഞാന്‍ ഒരു പക്കാ ഗുജറാതി ആയി'. 'ദയവായി എനിക്കായി ഒരു ഗുജറാതി പേര് ഇടൂ.' ചടങ്ങിനിടെ അദ്ദേഹം എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു, 'എനിക്ക് പേര് തീരുമാനിച്ചോ?, മഹാത്മാഗാന്ധിയുടെ പുണ്യഭൂമിയില്‍, അദ്ദേഹം ഒരു ഗുജറാതി ആയതിനാല്‍, ഞാന്‍ 'തുളസിഭായ്' എന്ന പേര് നല്‍കുന്നു.' പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ നിലയ്ക്കാത്ത കയ്യടികളായിരുന്നു.

'തുളസി തലമുറകളായി ഇന്‍ഡ്യന്‍ വീടുകളില്‍ സൂക്ഷിക്കുകയും അതിനെ ആരാധിക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യമാണുള്ളത്. ഇത് രാജ്യത്തിന്റെ ആത്മീയ പൈതൃകത്തില്‍ പ്രധാനമാണ്. യുവതലമുറ ഈ ചെടിയെ മറന്നിരിക്കുന്നു. നമ്മുടെ നാട്ടില്‍ 'തുളസി'യുടെ വിവാഹത്തിന് വലിയ ആഘോഷം നടക്കുന്നുണ്ടെന്നറിയുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കും. തുളസി ആയുര്‍വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു, അത് ഗുജറാതി ആയതിനാല്‍, 'ഭായ്' എന്ന് കൂടി ചേര്‍ക്കാതെ ആ പേര് പൂര്‍ണമാകില്ല.

അതുകൊണ്ട് ഗുജറാതിനോടുള്ള നിങ്ങളുടെ വാത്സല്യവും ഇവിടുത്തെ ഭാഷയില്‍ സംസാരിക്കാനുള്ള നിരന്തര ശ്രമങ്ങളും മഹാത്മയുടെ നാട്ടില്‍ നിന്നുള്ള അധ്യാപകരോടുള്ള നിങ്ങളുടെ ബഹുമാനവും കണക്കിലെടുക്കുമ്പോള്‍, നിങ്ങളെ 'തുളസി ഭായ്' എന്ന് അഭിസംബോധന ചെയ്യുന്നതില്‍ എനിക്ക് പ്രത്യേക സന്തോഷം തോന്നുന്നു' പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ജാംനഗറില്‍ ലോകാരോഗ്യ സംഘടന ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ട്രഡീഷണല്‍ മെഡിസിന് ഇരുനേതാക്കളും ചേര്‍ന്നാണ് തുടക്കം കുറിച്ചത്. അവിടെ ജനക്കൂട്ടത്തെ ഗുജറാതി ഭാഷയില്‍ അഭിസംബോധന ചെയ്തുകൊണ്ട് ഡോ ടെഡ്രോസ് ഗുജറാതിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചിരുന്നു.

Keywords: India, National, News, New Delhi, WHO, Prime Minister, Narendra Modi, PM Modi Gives WHO Chief Dr Tedros Gujarati Name 'Tulsi Bhai'; Reveals Reason

Post a Comment