Modi on Languages | കോടതികളില്‍ പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി; 'നീതിക്കുള്ള വഴി എളുപ്പമാകും'

 


ന്യൂഡെല്‍ഹി:(www.kvartha.com) കോടതികളില്‍ പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ പാസാക്കിയ നിയമങ്ങള്‍ സാധാരണക്കാര്‍ക്ക് മനസിലാക്കുന്നതിനായി ലളിതമാക്കാന്‍ സര്‍കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'യഥാര്‍ഥ നിയമനിര്‍മാണത്തോടൊപ്പം, സാധാരണക്കാര്‍ക്ക് മനസിലാക്കാന്‍ വേണ്ടി ലളിതമായ ഒരു പതിപ്പും പാര്‍ലമെന്റില്‍ പാസാക്കിയാല്‍, നിയമത്തിന്റെ വ്യാഖ്യാനത്തിനായി ജനങ്ങള്‍ക്ക് കോടതിയില്‍ പോകേണ്ടിവരില്ല. സര്‍കാര്‍ ഈ വിഷയം പഠിച്ചുവരികയാണ്,' മുഖ്യമന്ത്രിമാരുടെയും ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.
           
Modi on Languages | കോടതികളില്‍ പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി; 'നീതിക്കുള്ള വഴി എളുപ്പമാകും'

നിയമം പഠിക്കുന്നതിനും പ്രാക്ടീസ് ചെയ്യുന്നതിനും പ്രാദേശിക ഭാഷ ഉപയോഗിക്കുന്നത് വഴി പെട്ടെന്ന് നീതി ലഭിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കുന്ന ഹൈകോടതികളുണ്ടെന്ന് ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. അതിന് ഏറെ സമയമെടുക്കുമെങ്കിലും നീതി ലഭിക്കുന്നതിന് അത് ഗുണം ചെയ്യും. എന്തുകൊണ്ട് നമ്മുടെ മാതൃഭാഷയില്‍ മെഡിക്കല്‍, സാങ്കേതിക വിദ്യാഭ്യാസം നടത്തിക്കൂടാ. ചില സംസ്ഥാനങ്ങള്‍ ഇതിനകം അത് ചെയ്യുന്നുണ്ട്,' പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഹൈകോടതികള്‍ ഇത്തരം സംവിധാനം പ്രാപ്തമാക്കുന്നതിന് മുമ്പ് ഭാഷാപരമായ തടസങ്ങള്‍ നീക്കണമെന്നും പ്രാദേശിക ഭാഷകളില്‍ പ്രാക്ടീസ് ചെയ്യണമെന്നും 'നീതി വിതരണ സംവിധാനത്തിന്റെ ഇന്‍ഡ്യവല്‍ക്കരണം' പ്രോത്സാഹിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ നേരത്തെ പറഞ്ഞിരുന്നു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുന്ന 2047ല്‍ ലക്ഷ്യം വെക്കാന്‍ ജഡ്ജിമാരോടും മുഖ്യമന്ത്രിമാരോടും ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ജുഡീഷ്യറിയുടെ ഭാവിയെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടും ആവിഷ്‌കരിച്ചു.

'ഡിജിറ്റല്‍ ഇന്‍ഡ്യയുമായി ജുഡീഷ്യറിയുടെ ഏകീകരണം വളരെ പ്രധാനമാണ്. ഞങ്ങള്‍ ഡിജിറ്റലൈസേഷനുമായി പൊരുത്തപ്പെടുമ്പോള്‍, ഗ്രാമങ്ങളില്‍ പോലും, ജുഡീഷ്യറിയില്‍ നിന്നും പൗരന്മാര്‍ക്ക് സമാനമായ പ്രതീക്ഷകള്‍ ഉണ്ടാകും, ' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ശുഭാപ്തിവിശ്വാസം ഇല്ലാതിരുന്നിട്ടും, രാജ്യം ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുമായി പൊരുത്തപ്പെട്ടെന്നും ഗ്രാമങ്ങളിലെ ഇടപാടുകളും ഓണ്‍ലൈന്‍ വഴി നടക്കുന്നുണ്ടെന്നും മോദി എടുത്തുപറഞ്ഞു. 'ലോകത്തിലെ ഡിജിറ്റല്‍ ഇടപാടുകളില്‍ 40 ശതമാനവും നടക്കുന്നത് ഇന്‍ഡ്യയിലാണ്. ജുഡീഷ്യറിയില്‍ നിന്ന് അതേ വേഗത പ്രതീക്ഷിക്കുന്നതായും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കുന്ന വിഷയം പരിഹരിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ പിന്നിലാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കാലഹരണപ്പെട്ട 1,450 നിയമങ്ങള്‍ കേന്ദ്രം ഒഴിവാക്കിയപ്പോള്‍ സംസ്ഥാനങ്ങള്‍ 75 എണ്ണം മാത്രമാണ് റദ്ദാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യഥാസമയം ജാമ്യം അനുവദിക്കണമെന്ന് മുഖ്യമന്ത്രിമാരോടും ഹൈകോടതികളിലെ ചീഫ് ജസ്റ്റിസുമാരോടും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു, നിലവില്‍ 3.5 ലക്ഷത്തിലധികം വിചാരണത്തടവുകാര്‍ ജയിലില്‍ ഉണ്ടെന്ന് എടുത്തുപറഞ്ഞു. ' വിചാരണത്തടവുകാര്‍ മിക്കവാറും പാവപ്പെട്ടവരാണ്. സാധ്യമാകുന്നിടത്തെല്ലാം അവരെ ജാമ്യത്തില്‍ വിട്ടയക്കണം,' അദ്ദേഹം ആവശ്യപ്പെട്ടു.

Keywords:  News, National, Top-Headlines, Prime Minister, Narendra Modi, Court, Justice, Parliament, Government, Central Government, Minister, High-Court, Languages, Modi on Languages, PM Modi bats for use of local languages in courts, says will improve access to justice.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia